( ഇബ്രാഹിം ) 14 : 25

تُؤْتِي أُكُلَهَا كُلَّ حِينٍ بِإِذْنِ رَبِّهَا ۗ وَيَضْرِبُ اللَّهُ الْأَمْثَالَ لِلنَّاسِ لَعَلَّهُمْ يَتَذَكَّرُونَ

അത് അതിന്‍റെ നാഥന്‍റെ വേണ്ടുകയോടുകൂടി എക്കാലത്തും അതിന്‍റെ ഫലം നല്‍കിക്കൊണ്ടിരിക്കുന്നു, അല്ലാഹു മനുഷ്യര്‍ക്കുവേണ്ടി ഇത്തരം ഉപമകള്‍ എടുത്തുദ്ധരിക്കുന്നത് അവര്‍ ഹൃദയത്തിന്‍റെ ഭാഷയില്‍ മറ്റുള്ളവരെ ഓര്‍മ്മിപ്പിക്കുന്നവര്‍ തന്നെയാകണം എന്നതിനുവേണ്ടിയാണ്.

പ്രസ്തുത വൃക്ഷം അല്ലാഹുവിന്‍റെ സൃഷ്ടികള്‍ക്ക് അതിന്‍റെ ഫലങ്ങളും തണ ലും നല്‍കി സേവനം മാത്രം നടത്തുന്നു. സൂര്യപ്രകാശത്തിന്‍റെ സാന്നിധ്യത്തില്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡൈ ഓക്സൈഡ് വലിച്ചെടുത്ത് അന്നജമുണ്ടാക്കുമ്പോള്‍ ഓ ക്സിജന്‍ ഉത്പാദിപ്പിച്ചുകൊണ്ട് വായുവിനെ ശുദ്ധീകരിക്കുന്നു. അപ്പോഴുണ്ടാകുന്ന ജലം ബാഷ്പീകരിച്ച് അന്തരീക്ഷത്തിലേക്ക് ഉയരുകവഴി ആ പ്രദേശത്ത് മഴവര്‍ഷിക്കാന്‍ കാരണമാകുന്നു. കൂടാതെ അതിന്‍റെ വേരുകള്‍ മണ്ണൊലിപ്പ് തടയാന്‍ ഉപകാരപ്പെടുന്നു. അതുപോലെത്തന്നെ എല്ലാം കൊണ്ടും ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയിലായിരി ക്കും വിശ്വാസികളുടെയും ജീവിതം. അത്തരം വിശ്വാസത്തില്‍ അധിഷ്ഠിതമായ ജീവി തം നയിക്കുന്നതിനുള്ള ഉപകരണമാണ് അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍. അപ്പോ ള്‍ ജീവിതലക്ഷ്യം പൂവണിയാനും രക്തം ചിന്താതിരിക്കാനും നശീകരണ പ്രവര്‍ത്തനങ്ങള്‍ ക്ക് അറുതിവരുത്താനുമുള്ള ഏക ഉപകരണമായ അദ്ദിക്ര്‍ പഠിക്കുകയും മനുഷ്യരുടെ ഐക്യം ലക്ഷ്യം വെച്ചുകൊണ്ട് അത് ലോകരിലേക്ക് എത്തിച്ചുകൊടുക്കുകയുമാണ് ആ വൃക്ഷത്തെപ്പോലെ സേവനം ചെയ്യുന്നവരാകാനുള്ള ഏകമാര്‍ഗ്ഗം. കവി വര്‍ണ്ണിച്ചിട്ടുള്ളത് നോക്കുക:

"നിനക്ക് വീഴ്ചവന്നാലും നിന്‍ നന്മ വെടിയല്ലെ നീ,

 മലര്‍ കാറ്റേറ്റുവീണാലും മണമില്ലാത്തതാകുമോ?

 ആലിന്‍തൈയിനൊരാള്‍ വെള്ളം അലിവോടൊഴിക്കയാല്‍

 വളരുമ്പോള്‍ അതേകുന്നു വരുവോര്‍ക്കൊക്കെയും തണല്‍"

നിഷ്പക്ഷവാനായ നാഥന്‍റെ പ്രതിനിധികളായ വിശ്വാസികളുടെ സ്വഭാവമാണ് മുകളില്‍ വിവരിച്ചിരിക്കുന്നത്. 6: 80-81, 90; 9: 100; 32: 4 വിശദീകരണം നോക്കുക.