( ഇബ്രാഹിം ) 14 : 30

وَجَعَلُوا لِلَّهِ أَنْدَادًا لِيُضِلُّوا عَنْ سَبِيلِهِ ۗ قُلْ تَمَتَّعُوا فَإِنَّ مَصِيرَكُمْ إِلَى النَّارِ

അവര്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കിയിരിക്കുന്നു-അവന്‍റെ മാര്‍ഗ്ഗത്തെ ത്തൊട്ട് ജനങ്ങളെ വഴിപിഴപ്പിക്കുന്നതിന് വേണ്ടി, നീ പറയുക: നിങ്ങള്‍ കുറച്ചു കാലം സുഖിച്ചുകൊള്ളുക, അപ്പോള്‍ നിശ്ചയം നിങ്ങളുടെ മടക്കം നരകത്തിലേ ക്ക് തന്നെയാണ്.

അല്ലാഹുവിനെയും പ്രവാചകനെയും അദ്ദിക്റില്‍ മൂടിവെച്ച് പിശാചിനെ ജീവിപ്പിക്കുന്ന വിചാരണയില്ലാതെ നരകത്തില്‍ പോകുന്ന കപടവിശ്വാസികളാണ് അവരുടെ അ നുയായികളെ അദ്ദിക്റിത്തൊട്ട് തടയുന്നതിനുവേണ്ടി അല്ലാഹുവിന് സമന്‍മാരെയും പ കരക്കാരെയും ജല്‍പ്പിക്കുന്നതും അനുയായികളെ അതിനുവേണ്ടി പ്രേരിപ്പിക്കുന്നതും. അപ്പോള്‍ അല്ലാഹുവിന്‍റെ കോപത്തിന് വിധേയരായ ഇത്തരം കപടവിശ്വാസികളും അ വരെ അന്ധമായി പിന്‍പറ്റി വഴിപിഴച്ചുപോയവരും അടങ്ങിയ ഫുജ്ജാറുകളോട് 'നിങ്ങ ള്‍ കുറച്ചുകാലം ഇവിടെ സുഖിച്ചുകൊള്ളുക, നിശ്ചയം നിങ്ങളുടെ മടക്കം നരകത്തിലേ ക്കാണ്' എന്ന് പറയാനാണ് അദ്ദിക്റിനെ സത്യപ്പെടുത്തുന്ന പ്രവാചകനും ആയിരത്തി ല്‍ ഒന്നായ വിശ്വാസിയും കല്‍പ്പിക്കപ്പെട്ടിട്ടുള്ളത്. 39: 8 ല്‍, മനുഷ്യനെ ഒരു ദുരിതം ബാ ധിച്ചാല്‍ പൂര്‍ണ്ണമായി അവന്‍റെ ഉടമയിലേക്ക് തിരിഞ്ഞ് അവനെ മാത്രം വിളിച്ച് പ്രാര്‍ത്ഥി ക്കുന്നു, പിന്നെ അല്ലാഹുവില്‍ നിന്നുള്ള ഒരു അനുഗ്രഹം അവന് ലഭിച്ചാല്‍ മുമ്പ് അവ നെ വിളിച്ച് പ്രാര്‍ത്ഥിച്ചിരുന്ന കാര്യം തന്നെ അവന്‍ മറക്കുകയും അല്ലാഹുവിന്‍റെ മാര്‍ഗത്തെത്തൊട്ട് ജനങ്ങളെ വഴിപിഴപ്പിക്കുന്നതിന് വേണ്ടി അവന് പകരക്കാരെ വെക്കുകയും ചെയ്യുന്നു; നീ പറയുക: 'നിന്‍റെ നിഷേധം കൊണ്ട് നീ കുറച്ചുകാലം സുഖിച്ചുകൊള്ളുക, നിശ്ചയം നീ നരകവാസികളില്‍ പെട്ടവന്‍ തന്നെയാണ്' എന്ന് പറഞ്ഞിട്ടുണ്ട്. എല്ലാവരും ഭൂമിയില്‍ നിയോഗിക്കപ്പെട്ടത് സ്വര്‍ഗ്ഗത്തില്‍ നിന്നാണ്. അപ്പോള്‍ ആരാണോ എല്ലാവിധ ആപത്ത് വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന പരിചയും മുഹൈമിനും സ്വര്‍ഗ്ഗത്തിലേക്കുള്ള ടിക്കറ്റുമായി അദ്ദിക് റിനെ ഉപയോഗപ്പെടുത്തുന്നത്, അവര്‍ക്ക് സ്വര്‍ഗ്ഗത്തിലേക്കുതന്നെ തിരിച്ചുപോകാം. അ ത് വന്നുകിട്ടിയിട്ട് വിവിധ സംഘടനകളെയും കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളെയും മറ്റും പിന്‍ പറ്റി ജീവിക്കുന്ന 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളായ ഫുജ്ജാറുകളുടെ മട ക്കം നരകകുണ്ഠത്തിലേക്കുമാണ്. കാഫിറുകളും അക്രമികളും ഭ്രാന്തന്മാരുമായ കപടവി ശ്വാസികളും അവരുടെ അനുയായികളും നരകക്കുണ്ഠത്തില്‍ വെച്ച് പരസ്പരം തര്‍ക്കിക്കു കയും ശപിക്കുകയും പഴിചാരുകയും ചെയ്യുന്ന രംഗം 2: 165-167 ല്‍ വിവരിച്ചിട്ടുണ്ട്. 2: 39; 3: 196-197; 6: 89-90 വിശദീകരണം നോക്കുക.