جَهَنَّمَ يَصْلَوْنَهَا ۖ وَبِئْسَ الْقَرَارُ
നരകകുണ്ഠം, അതില് അവര് വേവിക്കപ്പെടും, അത് ദുഷിച്ച വാസസ്ഥലവു മാകുന്നു.
അദ്ദിക്റാണ് അല്ലാഹുവിന്റെ ഏറ്റവും വലിയ അനുഗ്രഹം. ഐശ്വര്യമായ അദ്ദിക്ര് ഉപയോഗപ്പെടുത്തി സ്വയം പര്യാപ്തരായി ഉത്തമ സമുദായമാകുന്നതിന് വേണ്ടിയാണ് അത് അവതരിപ്പിക്കപ്പെട്ടിട്ടുള്ളതെങ്കിലും മനുഷ്യപ്പിശാചുക്കളായ കപടവിശ്വാസികള് അതിനെ മൂടിവെച്ചുകൊണ്ടും വളച്ചൊടിച്ചുകൊണ്ടും അവരുടെ അനുയായികളെ ഏറ്റ വും ദുഷിച്ച വാസസ്ഥലവും ഭ്രാന്തന്മാരുടെ വീടുമായ നരകകുണ്ഠത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നവരാണ്. ഇത്തരം മനഷ്യപ്പിശാചുക്കളിലേക്ക് നിന്റെ ശ്രദ്ധ തിരിഞ്ഞില്ലേ എന്നാണ് അന്ന് പ്രവാചകനോടും അതുവഴി ഇന്ന് വിശ്വാസിയോടും അല്ലാഹു ചോദിക്കു ന്നത്. 7: 176 ല്, ഇത്തരം പണ്ഡിതനെയും അവനെ പിന്പറ്റുന്ന ജനതയെയും ഉപദ്രവി ച്ചാലും ഇല്ലെങ്കിലും മാറ്റം വരാത്ത നായയോട് ഉപമിച്ചിരിക്കുന്നു. 8: 22 ല് വിവരിച്ച പ്ര കാരം അദ്ദിക്റിനെത്തൊട്ട് ബധിരരും ഊമരും അന്ധരുമായ ഫുജ്ജാറുകള് ആയിരം സ മുദായങ്ങളില് പെട്ട ജീവികളില് വെച്ച് ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ദുഷ്ടജീ വികളാണ്. 36: 59-62 ല് പറഞ്ഞ പ്രകാരം പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഇത്തരം ഭ്രാന്തന്മാര് 7: 37 ല് പറഞ്ഞ പ്രകാരം അവരുടെ മരണസമയത്ത് ആത്മാവിനെതിരെ നി ശ്ചയം അവര് കാഫിറുകള് തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിക്കുന്നതാണ്. 2: 159 -162; 3: 78; 9: 67-68; 25: 33-34 വിശദീകരണം നോക്കുക.