( ഇബ്രാഹിം ) 14 : 36

رَبِّ إِنَّهُنَّ أَضْلَلْنَ كَثِيرًا مِنَ النَّاسِ ۖ فَمَنْ تَبِعَنِي فَإِنَّهُ مِنِّي ۖ وَمَنْ عَصَانِي فَإِنَّكَ غَفُورٌ رَحِيمٌ

എന്‍റെ നാഥാ, നിശ്ചയം ഈ വിഗ്രഹങ്ങള്‍ മനുഷ്യരില്‍ നിന്ന് ധാരാളം പേരെ വഴികേടിലാക്കിയിരിക്കുന്നു; അപ്പോള്‍ ആരാണോ എന്നെ പിന്‍പറ്റുന്നത്, അ വന്‍ എന്നില്‍ പെട്ടവനാണ്, ആരെങ്കിലും എന്നെ ധിക്കരിക്കുകയാണെങ്കില്‍, അപ്പോള്‍ നിശ്ചയം നീ ഏറെപ്പൊറുക്കുന്ന കാരുണ്യവാനാണ്.

'വിഗ്രഹങ്ങള്‍ വഴികേടിലാക്കിയിരിക്കുന്നു' എന്നാണ് സൂക്തത്തില്‍ പറഞ്ഞിട്ടു ള്ളതെങ്കിലും യഥാര്‍ത്ഥത്തില്‍ വിഗ്രഹങ്ങളല്ല, പിശാചാണ് വിഗ്രഹാരാധനയിലേക്ക് ന യിക്കുകവഴി മനുഷ്യരെ വഴികേടിലാക്കുന്നത്. പിശാച് അല്ലാഹുവിനെ ധിക്കരിച്ചതുപോലെ മനുഷ്യരെയും വഴിപിഴപ്പിക്കുവഴി നാഥനെ ധിക്കരിക്കുന്നവരാക്കി മാറ്റി അവന്‍റെ കൂടെ നരകത്തിലേക്കാക്കുക എന്നതാണ് അവന്‍റെ ദൗത്യം. 7: 12-33 വിശദീകരണം നോക്കുക. എല്ലാ ഓരോ ആയിരത്തിലും തൊള്ളായിരത്തി തൊണ്ണൂറ്റിഒമ്പത് പേരെ അവന്‍ പാട്ടിലാക്കുകതന്നെ ചെയ്യുമെന്ന് 4: 118 ന്‍റെ വിശദീകരണത്തില്‍ പ്രപഞ്ചനാഥന്‍ പഠിപ്പിച്ചിട്ടുണ്ട്. ഞാനും എന്നെ പിന്‍പറ്റുന്നവരും അദ്ദിക്റിനെ ഉള്‍ക്കാഴ്ചാദായകമായി ഉപയോഗപ്പെടുത്തുന്നവരാണെന്ന് പറയാന്‍ 7: 203; 12: 108 എന്നീ സൂക്തങ്ങളിലൂടെ അല്ലാഹു പ്ര വാചകനോട് കല്‍പിച്ചിട്ടുണ്ട്. അപ്പോള്‍ സന്‍മാര്‍ഗം വേണ്ടവര്‍ എപ്പോഴും സന്‍മാര്‍ഗമായ അദ്ദിക്റുമായി ബന്ധപ്പെടുകയും അദ്ദിക്റില്‍ നിന്ന് നിഷ്പക്ഷവാനെ കണ്ട് നിലകൊള്ളുകയും വേണം. 3: 67-68; 5: 90-91; 9: 67-68 വിശദീകരണം നോക്കുക.