( ഇബ്രാഹിം ) 14 : 35

وَإِذْ قَالَ إِبْرَاهِيمُ رَبِّ اجْعَلْ هَٰذَا الْبَلَدَ آمِنًا وَاجْنُبْنِي وَبَنِيَّ أَنْ نَعْبُدَ الْأَصْنَامَ

ഇബ്റാഹീം പ്രാര്‍ത്ഥിച്ച സന്ദര്‍ഭവും സ്മരണീയമാണ്: എന്‍റെ നാഥാ, ഈ നാ ടിനെ നീ സുരക്ഷിതത്വമുള്ള നാടാക്കേണമേ, എന്നേയും എന്‍റെ സന്തതികളേ യും വിഗ്രഹങ്ങളെ പൂജിക്കുന്നതില്‍ നിന്ന് അകറ്റുകയും ചെയ്യേണമേ!

ഞങ്ങള്‍ ഇബ്റാഹീമിന്‍റെയും ഇസ്മാഈലിന്‍റെയും മാര്‍ഗ്ഗത്തിലാണ് ജീവിക്കുന്നതെ ന്ന് വാദിക്കുകയും എന്നാല്‍ കഅ്ബയില്‍ ഇബ്റാഹീമിന്‍റേതും ഇസ്മാഈലിന്‍റേതുമടക്കം 360 വിഗ്രഹങ്ങള്‍ നാട്ടുകയും ചെയ്തിരുന്ന മക്കാമുശ്രിക്കുകളെ ഇബ്റാഹീമിന്‍റെ യഥാര്‍ ത്ഥ വിശ്വാസവും പ്രാര്‍ത്ഥനയും എന്തായിരുന്നു എന്നാണ് സൂക്തം ഓര്‍മിപ്പിക്കുന്നത്.

ഞങ്ങള്‍ മുഹമ്മദ് നബിയുടെയും അനുയായികളുടെയും മാര്‍ഗ്ഗം പിന്‍പറ്റുന്നവരാണ് എന്ന് വാദിക്കുകയും അല്ലാഹുവിന്‍റെ ഏകസംഘത്തില്‍ പെടാതെ വിവിധ സംഘടനക ളുണ്ടാക്കി മുശ്രിക്കുകളായിത്തീരുകയും 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളാ യിത്തീരുകയും ചെയ്ത ഫുജ്ജാറുകളാണ് ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ത്. 21: 107 ല്‍ 'ലോകത്തിന് മൊത്തം കാരുണ്യമായിട്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല' എ ന്ന് പറയപ്പെട്ട മുഹമ്മദുമായി നിങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. മറിച്ച് രക്തം ചിന്തുക യും നാശമുണ്ടാക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന പിശാചിനോടാണ് നിങ്ങള്‍ക്ക് ബന്ധം എന്ന് മൗഇളത്തായി ഓര്‍മ്മപ്പെടുത്തുകയുമാണ് സൂക്തത്തിലൂടെ ചെയ്യുന്നത്. ദീനില്‍ നിര്‍ബന്ധമില്ല എന്ന് 2: 256 ലും; ഇസ്ലാമില്‍ വിശ്വാസം രൂപപ്പെടുത്തല്‍ മാത്രമേ ഉള്ളു, അല്ലാതെ മതം മാറ്റമോ പേര് മാറ്റമോ ഇല്ലെന്ന് 2: 62 ലും; നീ എത്ര ശ്രമിച്ചാലും ജനങ്ങളി ല്‍ അധികപേരും വിശ്വാസികളാവുകയില്ല എന്ന് 12: 103 ലും; ഒരാള്‍ക്കും അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ടല്ലാതെ വിശ്വാസിയാകാന്‍ സാധ്യമല്ല എന്ന് 10: 99-100 ലും; അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ടല്ലാതെ ഒരാള്‍ക്കും മരിക്കാന്‍ സാധ്യമല്ല എന്ന് 3: 145 ലും; ന്യായം കൂടാതെ ഒരാളെ വധിച്ചാല്‍ മനുഷ്യരെ മൊത്തം വ ധിക്കുന്നതിന് തുല്യമാണെന്നും ഒരാള്‍ക്ക് ജീവിതം നല്‍കിയാല്‍ മൊത്തം മനുഷ്യരെ ജീവിപ്പിച്ചത് പോലെയാണെന്ന് 5: 32 ലും പഠിപ്പിച്ചതൊന്നും കാണാത്ത മട്ടില്‍ പ്ര വാചക ന്‍റെ പേര് വെച്ച് പ്രവാചകനെ കൊല്ലാതെ കൊല്ലുന്ന, നരകത്തില്‍ പട്ടികളായും പന്നികളാ യും പുനര്‍ജീവിപ്പിക്കപ്പെടാന്‍ വിധിക്കപ്പെട്ട അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുക ളെയാണ് ഇന്ന് സൂക്തം അഭിസംബോധനം ചെയ്യുന്നത്. അല്ലാഹുവിനെയും പ്രവാചകനെയും ഗ്രന്ഥത്തിന്‍റെ ആശയത്തില്‍ മൂടിവെച്ചുകൊണ്ട് 'ഖിബ്ല' അംഗീകരിക്കാതെ നോ മ്പ്, പെരുന്നാള്‍ എന്നിവയെല്ലാം വ്യത്യസ്ഥ നാളുകളിലാക്കി കൊണ്ടുനടക്കുന്ന ഇവരാ ണ് 41: 37 ന്‍റെ കല്‍പനക്ക് വിരുദ്ധമായി ചന്ദ്രന് സാഷ്ടാംഗപ്രണാമം ചെയ്യുന്ന ലോക ത്തിലെ ഏകജനത. 2: 189; 9: 6, 123 വിശദീകരണം നോക്കുക.