( ഇബ്രാഹിം ) 14 : 39

الْحَمْدُ لِلَّهِ الَّذِي وَهَبَ لِي عَلَى الْكِبَرِ إِسْمَاعِيلَ وَإِسْحَاقَ ۚ إِنَّ رَبِّي لَسَمِيعُ الدُّعَاءِ

ഈ വാര്‍ദ്ധക്യകാലത്ത് എനിക്ക് ഇസ്മാഈല്‍, ഇസ്ഹാഖ് എന്നീ സന്താനങ്ങ ളെ ഔദാര്യമായി പ്രദാനം ചെയ്ത അല്ലാഹുവിനാണ് സര്‍വസ്തുതിയും, നി ശ്ചയം എന്‍റെ നാഥന്‍ പ്രാര്‍ത്ഥന കേള്‍ക്കുന്നവന്‍ തന്നെയാകുന്നു.

ഇറാഖില്‍ വിഗ്രഹാരാധനക്ക് എതിരായി സ്വപിതാവിനോടും ജനതയോടും പട പൊരുതിയ ഇബ്റാഹീമിനെ അവര്‍ തീകുണ്ഠത്തില്‍ എറിയുകയും അപ്പോള്‍ കാര്യകാരണബന്ധത്തിന് അതീതമായി അല്ലാഹു ഇബ്റാഹീമിനെ അതില്‍ നിന്ന് രക്ഷിക്കുകയുമാ ണുണ്ടായത്. ശേഷം സാറയെയും സഹോദരപുത്രനായ ലൂത്തിനെയുംകൂട്ടി അദ്ദേഹം ഫലസ്തീനിലേക്ക് നാടുവിടുകയും ചെയ്തു. ഈജിപ്ഷ്യന്‍ ഭരണാധികാരി അദ്ദേഹ ത്തിന് സമ്മാനിച്ച 'ഹാജറ'യില്‍ ആദ്യമകന്‍ ഇസ്മാഈല്‍ ജനിക്കുകയും ഇസ്മാഈലി നെയും ഹാജറയെയും മക്കയില്‍ വെള്ളമോ ചെടികളോ ഒന്നുമില്ലാത്ത സ്ഥലത്ത് കൊ ണ്ടുപോയി താമസിപ്പിക്കുകയും ചെയ്തു. നൂഹ് നബിയുടെ കാലത്തെ വെള്ളപ്പൊക്കത്തില്‍ നശിച്ച കഅബയുടെ അടിത്തറ അല്ലാഹു കാണിച്ചുകൊടുക്കുകയും ഇബ്റാഹീ മും ഇസ്മാഈലും അത് പടുത്തുയര്‍ത്തുകയും ചെയ്തു. ശേഷം ഫലസ്തീനില്‍ താമസ മാക്കിയ ഇബ്റാഹീമിന് 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 'സാറ'യില്‍ ഇസ്ഹാഖ് ജനിക്കുന്നതിനെക്കുറിച്ചും ഇസ്ഹാഖിന്‍റെ മകന്‍ യഅ്ഖൂബിനെക്കുറിച്ചുമുള്ള സന്തോഷവാര്‍ ത്ത ലഭിക്കുന്നത്. 10: 26, 103; 11: 69-73; 12: 53 വിശദീകരണം നോക്കുക.