( ഇബ്രാഹിം ) 14 : 41

رَبَّنَا اغْفِرْ لِي وَلِوَالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ

ഞങ്ങളുടെ നാഥാ, വിചാരണ നടത്തുന്ന നാളില്‍ എനിക്കും എന്‍റെ മാതാപി താക്കള്‍ക്കും വിശ്വാസികള്‍ക്കും നീ പൊറുത്തുതരേണമേ!

ഇബ്റാഹീം നബിയെ തന്‍റെ പിതാവ് നാട്ടില്‍ നിന്ന് പുറത്താക്കിയപ്പോള്‍ 19: 47 ല്‍, താങ്കള്‍ക്ക് മാപ്പ് തരുവാന്‍ ഞാന്‍ എന്‍റെ നാഥനോട് പ്രാര്‍ത്ഥിക്കുമെന്ന് ഇബ്റാഹീം പിതാവിനോട് വാഗ്ദാനം ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് പൊറുക്കലിനെത്തേടിയപ്പോള്‍ പിതാവിനെയും ഉള്‍പെടുത്തിയിട്ടുള്ളത്. എന്നാല്‍ പിതാവ് അല്ലാഹുവിന്‍റെ ശ ത്രുവാണെന്ന് ബോധ്യമായപ്പോള്‍ ഇബ്റാഹീം പിതാവില്‍ നിന്ന് വിമുക്തനായി എന്ന് 9: 113-114 ല്‍ പറഞ്ഞിട്ടുണ്ട്. 33: 72-73 ല്‍ വിവരിച്ച പ്രകാരം കപടവിശ്വാസികളായ പുരു ഷന്മാരെയും സ്ത്രീകളെയും അവരുടെ അനുയായികളായ പുരുഷന്മാരെയും സ്ത്രീക ളെയും ശിക്ഷിക്കുന്നതിന് വേണ്ടിയും വിശ്വാസികളായ പുരുഷന്മാരുടെയും സ്ത്രീകളു ടെയും പശ്ചാത്താപം സ്വീകരിക്കുന്നതിന് വേണ്ടിയുമാണ് അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ള ത്. അതുകൊണ്ട് 9: 84-85 ല്‍ വിവരിച്ച പ്രകാരം പ്രവാചകനോ വിശ്വാസിക്കോ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളെ അനുസരിക്കാനോ അവര്‍ക്കുവേണ്ടി പൊറുക്കലി നെത്തേടാനോ അനുവാദമില്ല. വിശ്വാസികളായ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി മാത്രമേ വിശ്വാസി പൊറുക്കലിനെത്തേടാന്‍ പാടുള്ളൂ എന്ന് 47: 19; 71: 28 എന്നീ സൂക്ത ങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഫുജ്ജാറുകളായ കാഫിറുകളുടെ പ്രാര്‍ത്ഥന വഴികേടല്ലാതെ അല്ല എന്ന് 13: 14; 40: 50 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 8: 74-75; 11: 47, 75; 58: 22 വിശ ദീകരണം നോക്കുക.