( ഇബ്രാഹിം ) 14 : 44

وَأَنْذِرِ النَّاسَ يَوْمَ يَأْتِيهِمُ الْعَذَابُ فَيَقُولُ الَّذِينَ ظَلَمُوا رَبَّنَا أَخِّرْنَا إِلَىٰ أَجَلٍ قَرِيبٍ نُجِبْ دَعْوَتَكَ وَنَتَّبِعِ الرُّسُلَ ۗ أَوَلَمْ تَكُونُوا أَقْسَمْتُمْ مِنْ قَبْلُ مَا لَكُمْ مِنْ زَوَالٍ

ഒരു നാളിലെ ശിക്ഷ വന്നുപെടുന്നതിന് മുമ്പ് നീ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് ന ല്‍കുകയും ചെയ്യുക, അപ്പോള്‍ ഈ അക്രമികളായവര്‍ പറയും: ഞങ്ങളുടെ നാഥാ, ഞങ്ങളെ അടുത്ത ഒരു അവധിയിലേക്ക് നീ പിന്തിപ്പിക്കേണമേ, ഞ ങ്ങള്‍ നിന്‍റെ വിളിക്ക് ഉത്തരം നല്‍കിക്കൊള്ളാം, പ്രവാചകന്‍മാരെ ഞങ്ങള്‍ പിന്‍പറ്റുകയും ചെയ്യാം, നിങ്ങള്‍ക്ക് ഒരിക്കലും ഒരു മാറ്റവും വരികയില്ലെന്ന് ഇതിനുമുമ്പ് ആണയിട്ട് പറഞ്ഞിരുന്ന അതേ ആളുകള്‍ തന്നെയല്ലേ നിങ്ങള്‍?

9: 115 ല്‍ വിവരിച്ച പ്രകാരം 313 പ്രവാചകന്മാരെയും നാഥന്‍റെ സന്ദേശമായ അദ്ദി ക്ര്‍ കൊണ്ടാണ് അയച്ചിട്ടുള്ളത്. ഇന്ന് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അ ദ്ദിക്റിനെ മൂടിവെച്ചും തള്ളിപ്പറഞ്ഞും കൊണ്ട് അവരുടെ ആത്മാവിനോട് അക്രമം കാ ണിക്കുന്നവരാണ്. 23: 99-100 ല്‍ പറഞ്ഞ പ്രകാരം ഫുജ്ജാറുകളില്‍ പെട്ട ഏതൊരാളുടെ യും മരണസമയത്ത് അവന്‍ പറയുന്നതാണ്: എന്‍റെ നാഥാ! എന്നെ നീ ജീവിതമേഖലകളി ലേക്ക് തിരിച്ചയച്ചാലും, മുമ്പ് ഞാന്‍ പ്രവര്‍ത്തിക്കാതെ വിട്ടുപോയ സല്‍ക്കര്‍മങ്ങള്‍ ചെ യ്യുന്നതിന് വേണ്ടി! അപ്പോള്‍ നാഥന്‍ പറയുന്നതാണ്: അല്ല, അത് അവന്‍ പറയുന്ന ഒരു വാക്ക് മാത്രമാണ്, അവരുടെ പിറകില്‍ അവര്‍ പുനര്‍ജീവിപ്പിക്കപ്പെടുന്ന നാള്‍ വരെ ഒരു മറയുണ്ടായിരിക്കുന്നതുമാണ്. 7: 37 ല്‍ വിവരിച്ച പ്രകാരം ഫുജ്ജാറുകളില്‍ നിന്നുള്ള ഏ തൊരാളും മരണസമയത്ത് നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് അ വരുടെ ആത്മാവിനെതിരെ സാക്ഷ്യം വഹിക്കുന്നതാണ്. ശിക്ഷ ബാധിക്കുമ്പോള്‍ അവ ര്‍ "ഓ ഞങ്ങളുടെ നാശം! നിശ്ചയം ഞങ്ങള്‍ അക്രമികള്‍ തന്നെയായിരുന്നു" എന്ന് വി ലപിക്കുന്നതാണ് എന്ന് 21: 12-14, 46 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. 6: 93-94; 7: 4-5, 53 വി ശദീകരണം നോക്കുക.