( ഇബ്രാഹിം ) 14 : 43

مُهْطِعِينَ مُقْنِعِي رُءُوسِهِمْ لَا يَرْتَدُّ إِلَيْهِمْ طَرْفُهُمْ ۖ وَأَفْئِدَتُهُمْ هَوَاءٌ

അവര്‍ ഭയത്തോടെ തല ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഒരേ ലക്ഷ്യത്തിലേക്ക് പാ ഞ്ഞടുക്കും, അവരുടെ ദൃഷ്ടികള്‍ അവരിലേക്ക് മടങ്ങുകയില്ല, അന്ന് അവര്‍ ചിന്താശക്തി നഷ്ടപ്പെട്ട ശൂന്യമനസ്കരുമായിരിക്കും.

ഒരു വിളിയാളന്‍ അവര്‍ക്ക് ഇഷ്ടമില്ലാത്ത ഒരു കാര്യത്തിലേക്ക് വിളിക്കുന്ന നാളി ല്‍, കണ്ണുതുറിപ്പിച്ചുകൊണ്ട് അവരുടെ ശവക്കുഴികളില്‍ നിന്ന്-കൂട്ടമായി പറക്കുന്ന വെ ട്ടുകിളികളെപ്പോലെ-വിളിക്കുന്നവനിലേക്ക് പൂര്‍ണ്ണശ്രദ്ധരായി കുതിക്കുന്നതുമാണ്, ഇ ത് വളരെ പ്രയാസകരമായ ഒരുദിനം തന്നെയാണെന്ന് കാഫിറുകള്‍ അന്ന് പറയുമെന്ന് 54: 6-8 ല്‍ പറഞ്ഞിട്ടുണ്ട്. 'സ്വൂര്‍' എന്ന കാഹളത്തില്‍ ഊതപ്പെടുകയായി, അപ്പോള്‍ അ വര്‍ അതാ അവരുടെ ശവക്കുഴികളില്‍ നിന്ന് ഒരു നാട്ടക്കുറിയിലേക്കെന്നോണം അവരു ടെ നാഥനിലേക്ക് കുതിക്കുന്നതാണ്. അവര്‍ പറയുന്നതുമാണ,് ഹാ, ഞങ്ങളുടെ നാശം! ആരാണ് ഞങ്ങളെ ഈ ഗാഢനിദ്രയില്‍ നിന്ന് ഉണര്‍ത്തിയത്, ഇതാണ് നിഷ്പക്ഷവാന്‍ വാഗ്ദത്തം ചെയ്ത ആ ദിനം! പ്രവാചകന്‍മാര്‍ സത്യം പറയുന്നവര്‍ തന്നെയായിരുന്നു എന്ന് പറയപ്പെടുമെന്ന് 36: 51-52 ല്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്റിനെ അവഗണിച്ച് ജീവിക്കു ന്ന അക്രമികള്‍ക്ക് പരലോകത്ത് വരാന്‍ പോകുന്ന അവസ്ഥയാണ് സൂക്തം ചിത്രീകരിക്കുന്നത്. ഇന്ന് ബുദ്ധിശക്തി ഉപയോഗപ്പെടുത്തി ചിന്തിക്കുകയോ ആലോചിക്കുകയോ ഹൃദയം കൊണ്ട് ഓര്‍മിക്കുകയോ ചെയ്യാതെ എന്താണ് ജീവിതം, എന്താണ് ജീവിതല ക്ഷ്യം എന്നൊന്നും ബോധമില്ലാതെ ജീവിക്കുന്നവരാണ് അവര്‍. എന്താണ് ഗ്രന്ഥം, എ ന്തിനാണ് ഗ്രന്ഥം, എന്തുകൊണ്ട് അദ്ദിക്ര്‍ ഉപയോഗപ്പെടുത്തണം, ഗ്രന്ഥത്തെ എങ്ങനെയാണ് ജീവിപ്പിക്കുക, അദ്ദിക്റിനെ മൂടിവെച്ചാലുള്ള വിപത്ത് എന്താണ്, ആരാണ് പിശാച്, ജിന്ന് കൂട്ടുകാരനായ പിശാചിനെ എങ്ങനെ വിശ്വാസിയാക്കാം തുടങ്ങിയ കാര്യങ്ങളൊന്നും ചിന്തിക്കാതെ 7: 175-176 ല്‍ പറഞ്ഞപ്രകാരം ഭൗതികജീവിതത്തിന്‍റെ മോടിയി ല്‍ ആകൃഷ്ടരായി ഉപദ്രവിച്ചാലും ഇല്ലെങ്കിലും മാറ്റം വരാത്ത നായകളെപ്പോലെ ഇഹലോകത്ത് ജീവിതം തള്ളിനീക്കുന്നവരാണ് അവര്‍. 25: 21-23, 27-31; 36: 59-61 സൂക്തങ്ങളില്‍ പരലോകത്ത് അവര്‍ക്ക് വരാനിരിക്കുന്ന അവസ്ഥ വിവരിച്ചിട്ടുണ്ട്. 3: 91; 7: 40-41, 179; 10: 17-18 വിശദീകരണം നോക്കുക.