( ഇബ്രാഹിം ) 14 : 46

وَقَدْ مَكَرُوا مَكْرَهُمْ وَعِنْدَ اللَّهِ مَكْرُهُمْ وَإِنْ كَانَ مَكْرُهُمْ لِتَزُولَ مِنْهُ الْجِبَالُ

നിശ്ചയം, അവര്‍ അവരുടെ ഗൂഢതന്ത്രങ്ങളൊക്കെയും പയറ്റുകയുണ്ടായി, അ വരുടെ ഗൂഢതന്ത്രങ്ങളൊക്കെയും അല്ലാഹുവിന്‍റെ പക്കല്‍ തന്നെയാകുന്നു, അവരുടെ ഗൂഢതന്ത്രങ്ങള്‍ പര്‍വതങ്ങള്‍ നീക്കിക്കളയാന്‍ ഉതകുന്നതാണെ ങ്കിലും ശരി!

അദ്ദിക്ര്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ മനുഷ്യപ്പിശാചുക്കളായ കപടവിശ്വാസിക ള്‍ എക്കാലത്തും എല്ലാവിധ ഗൂഢതന്ത്രങ്ങളും പയറ്റിയിട്ടുണ്ട്. എല്ലാം അടക്കിഭരിക്കുന്ന അല്ലാഹുവിന്‍റെ പക്കല്‍ തന്നെയാണ് അവരുടെ മൂര്‍ദ്ധാവ് എന്നിരിക്കെ, അല്ലാഹുവിന്‍റെ പക്കല്‍ അവരുടെ ഗൂഢതന്ത്രങ്ങളൊന്നും വിലപ്പോയിട്ടില്ല. ഡയനാമിറ്റ് പൊട്ടിച്ച് മലക ള്‍ നീക്കാന്‍ സാധിച്ചേക്കും, എന്നാല്‍ അല്ലാഹു ഉദ്ദേശിച്ച രീതിയില്‍ അദ്ദിക്റിനെ മൊത്തം ജനങ്ങളിലേക്ക് എത്തിച്ചുകൊടുത്ത് അല്ലാഹുവിനെ സഹായിക്കുന്ന വിശ്വാസികളെ സ്വ യം ബോംബായി വന്ന് പൊട്ടിത്തെറിച്ചോ മറ്റു ഗൂഢതന്ത്രങ്ങള്‍ വഴിയോ നശിപ്പിക്കാന്‍ സാധിക്കുകയില്ലെന്നാണ് അല്ലാഹു മുന്നറിയിപ്പ് നല്‍കുന്നത്. അദ്ദിക്റിനെ ജീവിപ്പിക്കു ന്ന വിശ്വാസികളെ 5: 48 ല്‍ വിവരിച്ച പ്രകാരം അത് എല്ലാവിധ ആപത്ത് വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്നതാണ്. 3: 54; 6: 123-124; 8: 30; 11: 55-56 വിശദീകരണം നോക്കുക.