തങ്ങളോടുതന്നെ അതിക്രമം പ്രവര്‍ത്തിച്ചിരുന്നവരായവരുടെ വാസസ്ഥലങ്ങളിലാണല്ലോ നിങ്ങള്‍ താമസിച്ചിരുന്നത്, അവരോട് നാം എങ്ങനെയാണ് പ്രവര്‍ത്തിച്ചതെന്ന് നിങ്ങള്‍ക്ക് വ്യക്തമാക്കി വിശദീകരിച്ച് തന്നിട്ടുമുണ്ട്, നിങ്ങള്‍ക്ക് നാം പലതരം ഉപമകളും ഉദാഹരിച്ച് തന്നിട്ടുമുണ്ട്.
32: 26 ല്‍ അല്ലാഹു ചോദിക്കുന്നു: ഇവര്‍ക്കുമുമ്പ് എത്രയെത്ര നാടുകളെയാണ് നാം നശിപ്പിച്ചിട്ടുള്ളത്, അവരുടെ വാസസ്ഥലങ്ങളിലൂടെയാണല്ലോ ഇവര്‍ നടന്നുപോകുന്നത്, അപ്പോള്‍ ഇവര്‍ക്ക് അതില്‍ നിന്ന് ഗുണപാഠമൊന്നും കിട്ടുന്നില്ലെയോ, നിശ്ചയം അതില്‍ ധാരാളം ഗുണപാഠങ്ങളുണ്ട്, അപ്പോള്‍ അവര്‍ കേള്‍ക്കുന്നില്ലെയോ എന്നും; 32: 27 ല്‍, നിശ്ചയം നാം വരണ്ടുകീറിയ ഭൂമിയിലേക്ക് വെള്ളത്തെ നയിക്കുകയും അതില്‍ നിന്ന് കൃഷികള്‍ പുറ പ്പെടുവിക്കുകയും ചെയ്യുന്നത് അവര്‍ കാണുന്നില്ലെയോ, അതില്‍ നിന്ന് അവരുടെ കന്നുകാലികളും അവര്‍ തന്നെയും ഭക്ഷിക്കുന്നു, അപ്പോള്‍ അവര്‍ ഉ ള്‍ക്കാഴ്ച ഉള്ളവരാകുന്നില്ലയോ എന്നും അല്ലാഹു ചോദിക്കുന്നു. 6: 45-47 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം എല്ലാ കാലങ്ങളിലും പ്രവാചകന്മാരുടെ ജനത യില്‍ പെട്ടവര്‍ നാഥന്‍റെ സന്ദേശമായ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും തെമ്മാടികളായി മാറുമ്പോള്‍ പ്രവാചകനെയും കൂ ടെയുള്ള വിശ്വാസികളെയും രക്ഷപ്പെടുത്തുകയും അക്രമികളായ തെമ്മാടികളെ ഉന്മൂലനം ചെയ്യുകയുമാണ് നാഥന്‍ ചെയ്തിട്ടുള്ളത്. 7: 127, 137 സൂ ക്തങ്ങളില്‍ വിവരിച്ച പ്രകാരം ഇജാസില്‍ മഹ്ദിയുടെ ആഗമനം പ്രഖ്യാപിക്കപ്പെടുന്നതോടുകൂടി മനുഷ്യരില്‍ നിന്നുള്ള വിശ്വാസികള്‍ അവിടേക്ക് വേര്‍തിരിക്കപ്പെടുന്നതും അവിടെയുള്ള കപടവിശ്വാസികളും മുശ്രിക്കുകളുമടങ്ങിയ ഫുജ്ജാറുകള്‍ അവിടെനിന്ന് പുറത്താക്കപ്പെടുന്നതുമാണ്. 9: 28; 10: 91-92; 12: 105-106 വിശദീകരണം നോക്കുക.