لِيَجْزِيَ اللَّهُ كُلَّ نَفْسٍ مَا كَسَبَتْ ۚ إِنَّ اللَّهَ سَرِيعُ الْحِسَابِ
അല്ലാഹു എല്ലാഓരോ ആത്മാവിനും അവള്‍ സമ്പാദിച്ചതിനുള്ള പ്രതിഫലം നല്‍കുന്നതിന് വേണ്ടി, നിശ്ചയം അല്ലാഹു അതിവേഗം കണക്ക് നോക്കുന്ന വന്‍ തന്നെയാണ്.
നാലാം ഘട്ടത്തില്‍ മനുഷ്യരെ ഭൂമിയില്‍ നിയോഗിച്ചിട്ടുള്ളതും അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളതും ത്രികാലജ്ഞാനമായ അത് ഉപയോഗപ്പെടുത്തി അവരില്‍ ആരാണ് ജീ വിതലക്ഷ്യം മനസ്സിലാക്കി സ്വര്‍ഗ്ഗം ഇവിടെ പണിയുക എന്ന് പരീക്ഷിക്കുന്നതിന് വേ ണ്ടിയാണ്. സ്വര്‍ഗ്ഗം ഇവിടെ പണിതവര്‍ക്ക് അവര്‍ പണിത സ്വര്‍ഗ്ഗത്തിലേക്ക് തിരിച്ചു പോകാവുന്നതാണ്. അദ്ദിക്ര്‍ ലഭിച്ചിട്ട് അതിനെ മുഹൈമിനായി ഉപയോഗപ്പെടുത്തുക യും മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്യാത്ത ലക്ഷ്യബോധമില്ലാതെ ജീവിച്ച കാഫിറുകള്‍ സമ്പാദിക്കുന്നത് നരകക്കുണ്ഠമായതിനാല്‍ അവരുടെ മടക്കം നരകക്കു ണ്ഠത്തിലേക്കുമാണ്. അന്ത്യമണിക്കൂര്‍ നടപ്പില്‍ വരുന്ന ദിനം മനുഷ്യര്‍ വേര്‍തിരിക്ക പ്പെടുന്നതാണ്. ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ ആരാണോ വിശ്വാസം കൈക്കൊള്ളുകയും ആ വിശ്വാസം ജനങ്ങള്‍ക്ക് എത്തിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും ചെയ്തത്, അവര്‍ സ്വര്‍ഗ്ഗപ്പൂന്തോപ്പുകളില്‍ ആഹ്ലാദിച്ചുല്ലസിച്ച് കഴിഞ്ഞുകൂടുന്നതാണ്. ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ ആരാണോ നമ്മുടെ സൂക്തങ്ങളെ മൂടിവെക്കുകയും തള്ളിപ്പറയുകയും പരലോകത്തെ കണ്ടുമുട്ടുന്നതിനെ നിഷേധിക്കുകയും ചെയ്ത ത്, അപ്പോള്‍ അക്കൂട്ടര്‍ ശിക്ഷയില്‍ ഒരുമിച്ച് കൂട്ടപ്പെടുന്നതുമാണ് എന്ന് 30: 14-16 ല്‍ പറഞ്ഞിട്ടുണ്ട്. 2: 94-95; 3: 30, 136, 182; 9: 82 വിശദീകരണം നോക്കുക.