( ഇബ്രാഹിം ) 14 : 6

وَإِذْ قَالَ مُوسَىٰ لِقَوْمِهِ اذْكُرُوا نِعْمَةَ اللَّهِ عَلَيْكُمْ إِذْ أَنْجَاكُمْ مِنْ آلِ فِرْعَوْنَ يَسُومُونَكُمْ سُوءَ الْعَذَابِ وَيُذَبِّحُونَ أَبْنَاءَكُمْ وَيَسْتَحْيُونَ نِسَاءَكُمْ ۚ وَفِي ذَٰلِكُمْ بَلَاءٌ مِنْ رَبِّكُمْ عَظِيمٌ

മൂസാ തന്‍റെ ജനതയോട് പറഞ്ഞതും സ്മരണീയമാണ്: അല്ലാഹു നിങ്ങളുടെമേല്‍ ചൊരിഞ്ഞ അനുഗ്രഹങ്ങള്‍ നിങ്ങള്‍ ഓര്‍മിക്കുവിന്‍, ഫിര്‍ഔന്‍ പ്രഭൃതികളില്‍ നിന്ന് അവന്‍ നിങ്ങളെ രക്ഷപ്പെടുത്തിയ സന്ദര്‍ഭം! അവര്‍ നിങ്ങളെ ക ഠിനമായി ശിക്ഷിക്കുകയും നിങ്ങളുടെ ആണ്‍സന്താനങ്ങളെ കൊന്നുകൊണ്ടിരിക്കുകയും സ്ത്രീകളെ ജീവിക്കാന്‍ വിടുകയുമായിരുന്നു ചെയ്തിരുന്നത്, അതില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനില്‍ നിന്നുള്ള വമ്പിച്ച ഒരു പരീക്ഷണം തന്നെയാണുണ്ടായിരുന്നത്.

ഏതൊരു പ്രവാചകന്‍റെ കാലത്തുള്ള ജനതയും അദ്ദിക്റിനെ തള്ളിപ്പറഞ്ഞ് തെമ്മാ ടികളാകുമ്പോള്‍ നാഥന്‍ പ്രവാചകനെയും പ്രവാചകനോടൊപ്പമുള്ള വിശ്വാസികളെയും രക്ഷപ്പെടുത്തുകയും തെമ്മാടികളായ ജനതയെ ശിക്ഷിക്കുകയുമാണ് ചെയ്തിട്ടുള്ളത്. 9: 28; 10: 48 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഇജാസില്‍ മഹ്ദിയുടെ ആഗമനം പ്രഖ്യാ പിക്കപ്പെടുന്നതോടെ മനുഷ്യരില്‍ നിന്നുള്ള വിശ്വാസികളെ ഇജാസിലേക്ക് വേര്‍തിരി ക്കുകയും ഫുജ്ജാറുകളെ അവിടെനിന്നും പുറത്താക്കുകയും ചെയ്യുന്നതാണ്. അതോടുകൂ ടി ഫുജ്ജാറുകള്‍ക്ക് അവിടേക്ക് പ്രവേശനം വിലക്കപ്പെടുന്നതാണ്. 2: 49; 6: 165; 7: 141 വി ശദീകരണം നോക്കുക.