(ഇബ്രാഹിം) 14 : 5
وَلَقَدْ أَرْسَلْنَا مُوسَىٰ بِآيَاتِنَا أَنْ أَخْرِجْ قَوْمَكَ مِنَ الظُّلُمَاتِ إِلَى النُّورِ وَذَكِّرْهُمْ بِأَيَّامِ اللَّهِ ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِكُلِّ صَبَّارٍ شَكُورٍ

നിശ്ചയം നാം മൂസായെ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ കൊണ്ട് നിന്‍റെ ജനതയെ അന്ധകാരങ്ങളില്‍ നിന്ന് പ്രകാശത്തിലേക്ക് പുറപ്പെടുവിക്കുകയും അല്ലാഹു വിന്‍റെ ദിനങ്ങള്‍ അവരെ ഓര്‍മിപ്പിക്കുകയും ചെയ്യുക എന്ന് പറഞ്ഞുകൊണ്ട് നിയോഗിച്ചിട്ടുണ്ട്, നിശ്ചയം അതില്‍ ഏറെ ക്ഷമപാലിക്കുന്ന നന്ദിപ്രകടി പ്പിക്കുന്ന എല്ലാ ഓരോരുത്തര്‍ക്കും ദൃഷ്ടാന്തങ്ങള്‍ തന്നെയുണ്ട്.

ദൃഷ്ടാന്തങ്ങള്‍ കൊണ്ടുദ്ദേശിക്കുന്നത് 7: 133-136 സൂക്തങ്ങളില്‍ പറഞ്ഞ സംഭവങ്ങളാണ്. ആ ജനതയെ അന്ധകാരങ്ങളില്‍ നിന്ന് പ്രകാശത്തിലേക്ക് ന യിക്കാനാണ് അല്ലാഹു മൂസായെ ദൃഷ്ടാന്തങ്ങളുമായി നിയോഗിച്ചത്. മൂസായെ പിന്‍പറ്റിയ വിശ്വാസികള്‍ക്ക് എന്തൊക്കെ എതിര്‍പ്പുകള്‍ നേരിടേണ്ടി വ ന്നെങ്കിലും അന്തിമപരിണിതി വിശ്വാസികള്‍ക്ക് നേട്ടവും കാഫിറുകള്‍ക്ക് കോട്ടവുമായിരുന്നു. അതുപോലെ, മക്കയില്‍ പ്രവാചകന്‍റെ കാലത്തുണ്ടാ യിരുന്ന വിശ്വാസികള്‍ക്കും അദ്ദിക്ര്‍ ഏറ്റവും നല്ല നിലക്ക് പിന്‍പറ്റുന്ന അന്ത്യനാള്‍ വരെയുള്ള വിശ്വാസികള്‍ക്കും തന്നെയാണ് അന്തിമവിജയമെന്നും, കാഫിറുകള്‍ എത്ര സംഘബലമുള്ളവരായാലും അവര്‍ പരാജയപ്പെടുകതന്നെ ചെയ്യും എന്നും, പൂര്‍വ്വിക സംഭവങ്ങളില്‍ നിന്ന് പാഠം പഠിച്ചുകൊണ്ട് ക്ഷ മ കൈക്കൊള്ളുന്നവരാകണമെന്നും നന്ദി പ്രകടിപ്പിക്കുന്നവരാകണമെന്നുമാണ് സൂക്തം വിശ്വാസികളെ ഉണര്‍ത്തുന്നത്.

 ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന ലക്ഷ്യബോധം നഷ്ടപ്പെട്ട കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റുന്ന പ്രജ്ഞയറ്റ അനുയായികളുമടങ്ങിയ ഫുജ്ജാറുകള്‍  2: 286; 3: 181-182; 9: 80 തുടങ്ങിയ സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം 29 കള്ളവാദികളെ പിന്‍പറ്റി ക്കൊണ്ടിരിക്കുന്നവരും 30-ാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്നവരുമാണ്. അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കു ന്ന വിശ്വാസി ഭൂമിയുടെ തിരിച്ചുകറക്കവും മസീഹുദ്ദജ്ജാലിന്‍റെ വരവും നീട്ടിവെക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് 7: 205-206 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്നതിന് വേണ്ടി പ്രയത്നിക്കുന്നതാണ്. 10: 88-92, 103; 13: 2-4, 22-25 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!