( 15 ) അല്‍ ഹിജ്ര്‍

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(15) അല്‍ ഹിജ്ര്‍

ഹിജ്ർ വാസികളും പ്രവാചകന്‍മാരെ കളവാക്കിയിട്ടുണ്ട് എന്ന് 80-ാം സൂക്ത ത്തില്‍ പറഞ്ഞതില്‍ നിന്നാണ് ഈ സൂറത്തിന് അല്‍ ഹിജ്ർ എന്ന പേര് വന്നിട്ടുള്ളത്. സൂറത്തിലെ അഭിസംബോധനരീതി വളരെ കര്‍ക്കശമായ ശൈലിയിലാണ് എന്നതി നാല്‍ പ്രവാചകന്‍റെ മക്കാജീവിതത്തിലെ അവസാനഘട്ടത്തിലാണ് ഇത് അവതരിപ്പിച്ചത്. പ്രവാചകനെയും അന്ത്യനാള്‍ വരെയുള്ള വിശ്വാസികളെയും ആശ്വസിപ്പിച്ചുകൊണ്ടു ള്ള സൂക്തങ്ങളും അവരെ സത്യത്തില്‍ ഉറപ്പിച്ചുനിര്‍ത്താനുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊ ള്ളുന്ന സൂക്തങ്ങളും ഈ സൂറത്തില്‍ കാണാം.

അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത് അല്ലാഹുവാണെന്നും അതിന്‍റെ സംരക്ഷണം അ വന്‍ തന്നെ ഏറ്റെടുത്തിരിക്കുന്നു എന്നും പഠിപ്പിക്കുന്നു. ഏതൊരു സമുദായത്തെയും ക്ലിപ്തമായ ഒരു അവധി നിശ്ചയിച്ചിട്ടല്ലാതെ നശിപ്പിച്ചിട്ടില്ല എന്ന് ശിക്ഷക്കുവേണ്ടി ധൃതികൂട്ടുന്ന കാഫിറുകള്‍ക്ക് മറുപടി നല്‍കിയിട്ടുണ്ട്. ജിന്നുകളുടെയും മനുഷ്യരുടെയും സൃഷ്ടിപ്പിനെക്കുറിച്ച് പ്രതിപാദിക്കുകയും, 28-48 സൂക്തങ്ങളില്‍ ആദം-ഇബ്ലീസ് സംഭവചരിത്രം വിവരിച്ച് അല്ലാഹുവിന്‍റെ യഥാര്‍ത്ഥവഴിയും പിശാചിന്‍റെ വഴികളും വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. വനവാസികളും ഹിജ്ർ വാസികളുമടക്കം പ്രവാച കന്‍മാരെ കളവാക്കിയിട്ടുള്ള എല്ലാ ജനതകളും നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ഇന്നത്തെ ജനതയെ താക്കീത് നല്‍കുന്നു. പ്രവാചകന് നല്‍കിയ ഫാത്തിഹഃയും ആവര്‍ത്തിച്ച് വായിക്കപ്പെടേണ്ട ഗ്രന്ഥവും ഉപയോഗപ്പെടുത്തി ജനങ്ങളുടെ എതിര്‍പ്പുകളില്‍ നിന്നെ ല്ലാം രക്ഷ നേടിക്കൊള്ളണമെന്നും ഇതിനുമുമ്പും ഗ്രന്ഥം നല്‍കപ്പെട്ട വിഭാഗങ്ങളെല്ലാം ഗ്രന്ഥത്തെ തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും പഠിപ്പിക്കുന്നു. നിന്‍റെ നാഥനെ വാഴ്ത്തുകയും സാഷ്ടാംഗം പ്രണമിക്കുകയും ചെയ്യുക, മരണം ആസന്നമാകുന്നതുവരെ നിന്‍റെ നാ ഥനെ മാത്രം സേവിക്കുക എന്നീ കല്‍പനകളോടെ 99 സൂക്തങ്ങളടങ്ങിയ സൂറത്ത് അ വസാനിക്കുന്നു.