( അല്‍ ഹിജ്ര്‍ ) 15 : 1

الر ۚ تِلْكَ آيَاتُ الْكِتَابِ وَقُرْآنٍ مُبِينٍ

അലിഫ്-ലാം-റാ; ഇതെല്ലാം ഒരു ഗ്രന്ഥത്തിലെ സൂക്തങ്ങളും വ്യക്തമായ ഒരു വായനയുമാകുന്നു.

അലിഫ്-ലാം-റാ എന്നാല്‍ ഞാന്‍ അല്ലാഹു കാണുന്നു എന്നാണ്. ഒറ്റ ഗ്രന്ഥം മാ ത്രമാണ് വന്നിട്ടുള്ളതെന്നും അതിന്‍റെ അവസാനരൂപമാണ് ഈ ഗ്രന്ഥമെന്നും ഈ സൂക്തവും പഠിപ്പിക്കുന്നു. ഗ്രന്ഥത്തിലെ സൂക്തങ്ങള്‍ വളരെ വ്യക്തവും സ്പഷ്ടവുമാ ണെന്ന് ഉണര്‍ത്തുകയും ചെയ്യുന്നു. വ്യക്തമായ ഒരു വായനയാണ് അദ്ദിക്ര്‍ എന്ന് 36: 69 ല്‍ പറഞ്ഞിട്ടുണ്ട്. അറബി ഖുര്‍ആന്‍ അല്ല, മറിച്ച് അദ്ദിക്ര്‍ ആണ് വ്യക്തമായ വായന. എന്നാല്‍ 2: 2 ല്‍ വിവരിച്ച പ്രകാരം സൂക്ഷ്മാലുക്കള്‍ മാത്രമേ അതിനെ സന്മാര്‍ഗമായി സ്വീകരിക്കുകയുള്ളൂ. 11: 1; 12: 1; 14: 1 വിശദീകരണം നോക്കുക.