( അല്‍ ഹിജ്ര്‍ ) 15 : 11

وَمَا يَأْتِيهِمْ مِنْ رَسُولٍ إِلَّا كَانُوا بِهِ يَسْتَهْزِئُونَ

അവരിലേക്ക് ഒരു പ്രവാചകനും വന്നിട്ടില്ല, അവര്‍ അവനെ പരിഹസിച്ചു കൊണ്ടിരിക്കുന്നവരായിട്ടല്ലാതെ.

36: 30 ല്‍, ഓ! എന്‍റെ അടിമകളുടെ കാര്യം കഷ്ടം! അവരിലേക്ക് ഒരു പ്രവാചക നും വന്നിട്ടില്ല, അവര്‍ അവനെ പരിഹസിച്ചുകൊണ്ടിരിക്കുന്നവരായിട്ടല്ലാതെ എന്മ്പറഞ്ഞിട്ടുണ്ട്. 14: 13 ല്‍ വിവരിച്ച പ്രകാരം എല്ലാ പ്രവാചകന്മാരും അവരുടെ ജനതകളാല്‍ പരിഹസിക്കപ്പെട്ടിട്ടുണ്ട്. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അദ്ദിക്റിനെ സ ത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസികളെ പരിഹസിക്കുന്നതാണെന്ന് 83: 29 ലും; വിധിദിവ സം വിശ്വാസികള്‍ ഫുജ്ജാറുകളായ കുഫ്ഫാറുകളെ തിരിച്ചും പരിഹസിക്കുമെന്ന് 83: 34 ലും പറഞ്ഞിട്ടുണ്ട്. 6: 10 ല്‍ വിവരിച്ച പ്രകാരം നിഷ്പക്ഷവാനായ നാഥന്‍ ആരെയും നശിപ്പിക്കുന്നില്ല. എന്നാല്‍ ഫുജ്ജാറുകള്‍ അവരുടെ ആത്മാവിനെതിരെത്തന്നെ അക്ര മം പ്രവര്‍ത്തിക്കുന്നവരായതിനാല്‍ നശിപ്പിക്കപ്പെടാന്‍ സ്വയം അര്‍ഹരാവുകയാണ്. 6: 5; 11: 8; 13: 32 വിശദീകരണം നോക്കുക.