(അല്‍ ഹിജ്ര്‍) 15 : 10
وَلَقَدْ أَرْسَلْنَا مِنْ قَبْلِكَ فِي شِيَعِ الْأَوَّلِينَ
നിശ്ചയം നിനക്കുമുമ്പ് പൂര്‍വ്വികരായ നിരവധി വിഭാഗങ്ങളിലേക്ക് നാം പ്രവാചകന്‍മാരെ നിയോഗിച്ചിട്ടുമുള്ളതാണ്.
21: 24-25 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പ്രപഞ്ചനാഥനായ അല്ലാഹുവിനെക്കൂടാതെ മറ്റൊരു ഇലാഹുമില്ല, അപ്പോള്‍ നിങ്ങള്‍ അവനെ മാത്രം സേവിക്കുവീന്‍ എന്ന് മനുഷ്യരെ ഉണര്‍ത്തുന്നതിന് വേണ്ടിയാണ് ആദ്യ പ്രവാചകന്‍ നൂഹ് മുതല്‍ അന്ത്യപ്രവാചകന്‍ മുഹമ്മദ് വരെയുള്ള 313 പ്രവാചകന്മാരെയും അദ്ദിക്ര്‍ കൊണ്ട് നിയോഗിച്ചിട്ടുള്ളത്.