( അല്‍ ഹിജ്ര്‍ ) 15 : 16

وَلَقَدْ جَعَلْنَا فِي السَّمَاءِ بُرُوجًا وَزَيَّنَّاهَا لِلنَّاظِرِينَ

നിശ്ചയം ആകാശത്തില്‍ നാം ഭദ്രമായ കോട്ടകള്‍ നിര്‍മ്മിച്ചിട്ടുണ്ട്, അതി നെ നോക്കിക്കൊണ്ടിരിക്കുന്നവര്‍ക്കായി അലങ്കരിച്ചിട്ടുമുണ്ട്. 

കോട്ട, കൊട്ടാരം, ഭദ്രമായ കെട്ടിടം എന്നീ അര്‍ത്ഥങ്ങളിലാണ് അറബിയില്‍ 'ബര്‍ജ്' എന്ന പദം ഉപയോഗിക്കുന്നത്. 25: 61 ല്‍, ആകാശത്ത് ഭദ്രമായ കോട്ടകള്‍ ഉ ണ്ടാക്കുകയും അതില്‍ കത്തിപ്രകാശിക്കുന്ന വിളക്ക്-സൂര്യന്‍-നാട്ടുകയും പ്രശോഭിക്കുന്ന ചന്ദ്രനെ ഉണ്ടാക്കുകയും ചെയ്തവന്‍ അനുഗ്രഹീതനാണ് എന്ന് പറഞ്ഞിട്ടുണ്ട്. 85-ാം സൂറത്ത് ആരംഭിക്കുന്നത് ഭദ്രമായ കോട്ടകളുള്ള ആകാശമാണ് സത്യം എന്ന് പറഞ്ഞുകൊണ്ടാണ്. ആകാശത്ത് ഓരോ മണ്ഡലങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട് എ ന്നാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. 67: 3 ല്‍, ഒന്നിനുമേല്‍ ഒന്നായി തട്ടുതട്ടുകളായി ഏഴ് ആകാശങ്ങളെ സൃഷ്ടിച്ചവനാണ് അവന്‍ എന്ന് പറഞ്ഞിട്ടുണ്ട്. സുശക്തമായ അ തിര്‍ത്തികള്‍ കൊണ്ട് ഓരോ മണ്ഡലത്തെയും മറ്റു മണ്ഡലങ്ങളില്‍ നിന്ന് വേര്‍തിരിക്കുകയും ചെയ്തിരിക്കുന്നു. അദൃശ്യമായ രൂപത്തിലാണ് ഈ അതിര്‍ത്തികള്‍ സംവിധാനിച്ചിട്ടുള്ളത്. ഏതെങ്കിലും ഒരു വസ്തുവിന് അതിന്‍റെ മണ്ഡലം വിട്ട് മറ്റൊരു മണ്ഡലത്തില്‍ പ്രവേശിക്കുക സാധ്യമല്ല. 36: 40 ല്‍, സൂര്യന്‍ ചന്ദ്രന്‍റെ മണ്ഡലത്തില്‍ എത്തുകയില്ല, രാവ് പകലിനെ മുന്‍കടക്കുകയുമില്ല, എല്ലാ ഒന്നും അതിന് നിശ്ചയിച്ചിട്ടുള്ള ഭ്രമണപഥത്തില്‍ നീന്തിക്കൊണ്ടിരിക്കുകയാകുന്നു എന്നും; 67: 5 ല്‍, നിശ്ചയം നാം ഭൂമിയുടെ അടുത്ത ആകാശത്തെ വിളക്കുകള്‍ കൊണ്ട് അലങ്കരി ച്ചിരിക്കുന്നു, ആ വിളക്കുകളെ പിശാചുക്കളെ എറിഞ്ഞ് ഓടിക്കാനുള്ള ഉപകരണ വുമാക്കിയിരിക്കുന്നു എന്നും പറഞ്ഞിട്ടുണ്ട്. ഇവിടെ വിളക്കുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത് നക്ഷത്രങ്ങളാണ്. 

പ്രമാണമായ അദ്ദിക്ര്‍ കൊണ്ട് ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കാത്ത ഒരാള്‍ ക്കും തന്നെ സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ സാധ്യമല്ല. ഓ മനുഷ്യരുടെയും ജിന്നുകളുടെ യും സമൂഹമേ, നിങ്ങള്‍ക്ക് ആകാശങ്ങളുടെയും ഭൂമിയുടെയും അതിരുകള്‍ ഭേദിച്ച് കടന്നുപോകാന്‍ സാധിക്കുമെങ്കില്‍ നിങ്ങള്‍ കടന്നുപോവുക. പ്രമാണമായ അദ്ദിക്ര്‍ കൊ ണ്ടല്ലാതെ നിങ്ങള്‍ കടന്നുപോകുന്നവരാവുകയില്ല എന്ന് 55: 33 ല്‍ പറഞ്ഞിട്ടുണ്ട്. 3: 101- 102; 6: 130; 8: 48 വിശദീകരണം നോക്കുക.