( അല്‍ ഹിജ്ര്‍ ) 15 : 18

إِلَّا مَنِ اسْتَرَقَ السَّمْعَ فَأَتْبَعَهُ شِهَابٌ مُبِينٌ

അവരില്‍ നിന്ന് കട്ടുകേള്‍ക്കുന്നവനൊഴികെ, അപ്പോള്‍ അവനെ ഒരു വ്യ ക്തമായ പ്രകാശജ്വാല പിന്തുടരുന്നതാണ്.

പിശാചിനും സന്തതികള്‍ക്കും എവിടെയും എപ്പോഴും കയറിച്ചെല്ലാവുന്ന വിധ ത്തില്‍ പ്രപഞ്ചം മുഴുവന്‍ തുറന്നുകിടക്കുകയാണെന്നും അവര്‍ ഉദ്ദേശിക്കുന്ന ഏത് കാ ര്യവും നിര്‍വ്വഹിക്കാന്‍ കഴിയുമെന്നും കാഫിറുകള്‍ വിശ്വസിച്ച് പോരുന്നു. എന്നാല്‍ ഉ പരിലോകവുമായി അവര്‍ക്ക് യാതൊരു ബന്ധവുമില്ല, പരിധികളൊന്നുമില്ലാതെ എ ല്ലായിടത്തും കടന്ന് ചെല്ലാനുള്ള കഴിവൊന്നും അവര്‍ക്ക് നല്‍കപ്പെട്ടിട്ടുമില്ല. 37: 6-10 ല്‍ അല്ലാഹു പറയുന്നു: നിശ്ചയം ഭൂമിയോട് അടുത്തുള്ള ആകാശത്തെ നാം നക്ഷത്ര ങ്ങളാല്‍ അലങ്കരിച്ചിട്ടുണ്ട്, സംശയം ജനിപ്പിക്കുന്ന ധിക്കാരികളായ എല്ലാ പിശാചു ക്കളില്‍ നിന്നും നാം അതിനെ സംരക്ഷിച്ചിട്ടുമുണ്ട്. അതിനാല്‍ ഉന്നതസ്ഥലത്തെ വാര്‍ത്തകള്‍ അവര്‍ക്ക് കേള്‍ക്കാനാവുകയില്ല, നാനാഭാഗത്തുനിന്നും അധിക്ഷേപാര്‍ ഹരായ അവരെ എറിഞ്ഞ് തുരത്തുകയും ചെയ്യും, അവസാനിക്കാത്ത ശിക്ഷയും അ വര്‍ക്ക് ഉണ്ട്, എന്നാല്‍ ചിലര്‍ സൂത്രത്തില്‍ റാഞ്ചാന്‍-കട്ടുകേള്‍ക്കാന്‍-ശ്രമിക്കും, അ പ്പോള്‍ തുളച്ചുകയറുന്ന ഒരു പ്രകാശജ്വാല അവനെ പിന്തുടരുന്നതുമാണ്. 

പിശാചുക്കള്‍ ചിലതൊക്കെ കട്ടുകേള്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെന്നത് ശരിയാണ്. ആകാശത്ത് നിന്ന് അല്‍പമെന്തെങ്കിലും കിട്ടിയാല്‍ അവര്‍ അത് മനുഷ്യപ്പിശാചുക്കള്‍ക്ക് മന്ത്രിച്ചുകൊടുക്കുന്നതും അവര്‍ അത് ഊതിവീര്‍പ്പിച്ച് പൊടിപ്പും തൊങ്ങലും വെച്ച് കളവ് കൂട്ടിച്ചേര്‍ത്ത് നേരെ വിരുദ്ധമായ ആശയത്തില്‍ ജനമധ്യത്തില്‍ അവതരിപ്പിക്കു ന്നതുമാണ്. വാസ്തവത്തില്‍ അവരുടെ അടുക്കല്‍ പൂര്‍ണ്ണമായ യഥാര്‍ത്ഥ ജ്ഞാനത്തി ന് ഒരു മാര്‍ഗ്ഗവുമില്ല. 26: 221-224 ല്‍, ആരുടെ മേലിലാണ് പിശാചുക്കള്‍ ഇറങ്ങുന്നതെ ന്ന് ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരട്ടെയോ? കള്ളം കെട്ടിച്ചമച്ച് പറയുന്ന എല്ലാ ഓരോ കുറ്റവാളിയുടെയും മേലിലാണ്, അവര്‍ കട്ടുകേള്‍ക്കുന്നവരും അവരില്‍ അധികപേരും കളവ് പറയുന്നവരുമാണ്. ലക്ഷ്യബോധമില്ലാതെ ഇവരെ പിന്‍പറ്റിക്കൊണ്ടിരിക്കുന്ന ക വികളുടെ മേലിലും എന്ന് പറഞ്ഞിട്ടുണ്ട്. ജിന്നുപിശാചുക്കളുടെ സഹായത്തോടുകൂടി ധാരാളം ജ്യോത്സ്യന്‍മാരും മാരണക്കാരും ഒടിയന്‍മാരും തങ്ങള്‍ക്ക് അദൃശ്യകാര്യങ്ങള്‍ അറിയാമെന്ന് വീരവാദം മുഴക്കി ജനങ്ങളെ വശീകരിക്കാറുണ്ട്. അതുപോലെ മാരണം പോലുള്ള ക്ഷുദ്രപ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രന്ഥത്തിലെ സൂക്തങ്ങള്‍ ഉപയോഗപ്പെടുത്തു ന്ന പിശാചുക്കള്‍ മനുഷ്യരിലുമുണ്ട്. ജനങ്ങള്‍ക്ക് അവരില്‍ നിന്ന് നൈമിഷികമായ ചി ല നേട്ടങ്ങള്‍ ലഭിക്കുന്നതുമാണ്. ഇഹലോകത്ത് നേട്ടങ്ങള്‍ ലഭിക്കുമെങ്കിലും യഥാര്‍ത്ഥ ജീവിതലക്ഷ്യമായ ശാശ്വതമായ പരലോക ജീവിതവിജയം അവര്‍ക്ക്-മാരണക്കാര്‍ ക്കും അവരെ സമീപിക്കുന്നവര്‍ക്കും-നഷ്ടപ്പെടുന്നതാണ്. മരണത്തോടുകൂടി അവര്‍ നരകത്തില്‍ പ്രവേശിപ്പിക്കപ്പെടുകതന്നെ ചെയ്യും. അദ്ദിക്ര്‍ മൊത്തം സ്വീകരിക്കാതെ അതില്‍ നിന്ന് ചിലത് എടുക്കുകയും ചിലത് ഒഴിവാക്കുകയും ചെയ്യുന്നത് പിശാചിന്‍റെ പ്രേരണക്ക് വിധേയമായവരാണ്. അവര്‍ക്ക് ഇഹത്തില്‍ നിന്ദ്യതയും പരത്തില്‍ ഏറ്റവും കഠിനമായ ശിക്ഷയുമാണുള്ളത്. അവരവരുടെ വഴികേടിന് പിശാചിനെത്തന്നെയും കുറ്റം പറഞ്ഞ് രക്ഷപ്പെടാന്‍ സാധിക്കുകയില്ല എന്ന് 14: 22 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന അക്രമികളായ ഫുജ്ജാറുകള്‍ 'അദ്ദിക്ര്‍ എനിക്ക് വന്നുകിട്ടിയതിന് ശേഷം അതില്‍ നിന്ന് എന്നെ തടഞ്ഞ ത് ഇന്നാലിന്നവനാണല്ലോ, പിശാച് മനുഷ്യന് മഹാവഞ്ചകന്‍ തന്നെയായിരുന്നുവല്ലോ' എന്ന് വിധിദിവസം വിലപിക്കുന്ന രംഗം 25: 27-29 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തുളച്ചുകയറുന്ന പ്രകാശജ്വാല എന്നത് കൊണ്ടുദ്ദേശിക്കുന്നത് കൊള്ളിമീനുകള്‍-ഉല്‍ക്കകള്‍-ആകാം. ഭൂമിയിലേക്ക് ദിനം പ്രതി വര്‍ഷിച്ചുകൊണ്ടിരിക്കുന്ന കൊള്ളി മീനുകളില്‍ കഷ്ടിച്ച് ഒന്ന് മാത്രം ഭൂമിയിലേക്കെത്തുകയും ബാക്കി വെണ്ണീറാവുകയും ചെയ്യുന്നത് ആകാശത്ത് അല്ലാഹു സ്ഥാപിച്ച കാണാന്‍ സാധിക്കാത്ത കോട്ടകള്‍ മൂലമാണ്. സൂ ര്യപ്രകാശത്തില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ തടയുന്നതിനും മറ്റും ഭൂമിക്കുചു റ്റും സ്ഥാപിച്ച ഓസോണ്‍പാളി ഇതുപോലെയുള്ള ഒരു കോട്ടയായിരിക്കാം. പ്രകാശ മായ അദ്ദിക്ര്‍ ഉണ്ടെങ്കില്‍ ആകാശത്തിന്‍റെ വാതിലുകള്‍ തുറന്ന് കിട്ടുകയും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയും ചെയ്യാവുന്നതാണ്. അതില്ലെങ്കില്‍ അവര്‍ക്ക് ആകാശത്തിന്‍റെ വാതി ലുകള്‍ തുറന്ന് കൊടുക്കുകയോ തുന്നല്‍ക്കാരന്‍റെ സൂചിയുടെ ദ്വാരത്തിലൂടെ ഒട്ടകം പ്രവേശിക്കുന്നതുവരെ അവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയോ ഇല്ല എന്ന് 7: 40 ല്‍ പ റഞ്ഞിട്ടുണ്ട്. 2: 102, 168-169; 4: 51-52; 6: 111-112 വിശദീകരണം നോക്കുക.