( അല്‍ ഹിജ്ര്‍ ) 15 : 19

وَالْأَرْضَ مَدَدْنَاهَا وَأَلْقَيْنَا فِيهَا رَوَاسِيَ وَأَنْبَتْنَا فِيهَا مِنْ كُلِّ شَيْءٍ مَوْزُونٍ

ഭൂമിയോ, അതിനെ നാം നീട്ടിപ്പരത്തി വിശാലമാക്കുകയും അതില്‍ നാം പര്‍ വ്വതങ്ങള്‍ ഉറപ്പിക്കുകയും ചെയ്തു, അതില്‍ നാം സന്തുലിതമായ അനുപാത ത്തില്‍ എല്ലാതരം സസ്യങ്ങളെയും മുളപ്പിക്കുകയും ചെയ്തു. 

22: 5 ല്‍, ഭൂമിയെ വരണ്ട് കിടക്കുന്നതായി നിനക്ക് കാണാം, നാം മഴ വര്‍ഷിപ്പി ക്കുമ്പോള്‍ അത് സ്ഫുടിക്കുകയും തുടിക്കുകയും ചെയ്യുന്നു, ഭംഗിയുള്ള പലതരം സ സ്യങ്ങളെ നാം അതില്‍ നിന്ന് മുളപ്പിക്കുകയും ചെയ്യുന്നു എന്ന് പറഞ്ഞിട്ടുണ്ട്. 'ബഹീജ്' എന്ന് പറഞ്ഞാല്‍ കൗതുകമുള്ള, ഭംഗിയുള്ള, ആകര്‍ഷിക്കുന്ന എന്നെല്ലാമാണ് ആശയം. അതേ ആശയം ഇവിടെ 'മൗസൂന്‍' എന്ന് പറഞ്ഞതിനുമുണ്ട്. കൂടാതെ കാലാവസ്ഥക്ക് അനുസൃതമായി എന്നും ആശയമുണ്ട്. ഈ മരങ്ങള്‍ക്കും ചെടികള്‍ക്കും വളളികള്‍ക്കുമെ ല്ലാം ആകൃതിയും എണ്ണവും നിശ്ചയിച്ചവന്‍ ത്രികാലജ്ഞാനിയായ അല്ലാഹുവാണ്. 2: 255; 10: 61; 13: 3-4 വിശദീകരണം നോക്കുക.