وَإِنْ مِنْ شَيْءٍ إِلَّا عِنْدَنَا خَزَائِنُهُ وَمَا نُنَزِّلُهُ إِلَّا بِقَدَرٍ مَعْلُومٍ
യാതൊരു വസ്തുവുമില്ല, അതിന്റെ ഖജനാവ് നമ്മുടെ പക്കലായിട്ടല്ലാതെ, അതെല്ലാം നാം ഒരു നിര്‍ണ്ണിത തോതനുസരിച്ചല്ലാതെ ഇറക്കിക്കൊണ്ടിരിക്കു ന്നുമില്ല.
ചെടികളുടെയും മനുഷ്യരടക്കമുള്ള ജീവജാലങ്ങളുടെയും കാര്യത്തില്‍ മാത്രമല്ല, നിര്‍ജ്ജീവ വസ്തുക്കളായ സൂര്യന്, ചന്ദ്രന്, നക്ഷത്രങ്ങള്‍, ഭൂമി, ആകാശം, വെള്ളം, വെളിച്ചം, വായു, ചൂട്, തണുപ്പ് തുടങ്ങി എല്ലാറ്റിനും ഒരു നിര്‍ണ്ണിത പരിമാണവും അ വധിയുമുണ്ട് എന്നാണ് സൂക്തം പഠിപ്പിക്കുന്നത്. ഏതൊരു ജീവിയുടെയും വസ്തുവി ന്റെയും സൃഷ്ടിപ്പിന് പിന്നില്‍ ഒരു ലക്ഷ്യമുണ്ട്. അപ്പോള്‍ ഒരു ചെടി അല്ലെങ്കില്‍ ഒരു ജീവി നിലനില്‍ക്കുന്നത് ഒരു പ്രത്യേക ആവശ്യത്തിനായിരിക്കും. പക്ഷേ അത് മനുഷ്യന് കണ്ടെത്താന്‍ കഴിഞ്ഞില്ല എന്ന് വന്നേക്കാം. ചുരുക്കത്തില്‍ ഒരു വസ്തുവും മിഥ്യയായി സൃഷ്ടിക്കപ്പെട്ടതല്ല എന്ന് സാരം. പ്രാപഞ്ചിക വ്യവസ്ഥകളെല്ലാം തികഞ്ഞ സന്തുലി തത്വത്തിലും യോജിപ്പിലുമാണ് കാണപ്പെടുന്നത.് അത് അതുപോലെത്തന്നെ നില നി ര്‍ത്താനുള്ള ത്രാസ്സാണ് 16: 89 ല്പറഞ്ഞ എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള അ ദ്ദിക്ര്‍. 7: 185; 25: 2, 33-34 വിശദീകരണം നോക്കുക.