وَأَرْسَلْنَا الرِّيَاحَ لَوَاقِحَ فَأَنْزَلْنَا مِنَ السَّمَاءِ مَاءً فَأَسْقَيْنَاكُمُوهُ وَمَا أَنْتُمْ لَهُ بِخَازِنِينَ
പരാഗണം നടത്തുന്ന കാറ്റുകളെ അയക്കുന്നതും നാം തന്നെയാണ്, അങ്ങനെ നാം ആകാശത്തുനിന്ന് വെള്ളമിറക്കുന്നു, അങ്ങനെ നാം അത് നിങ്ങളെ കു ടിപ്പിക്കുകയും ചെയ്യുന്നു, നിങ്ങള്‍ അതിന്‍റെ ഖജനാവുകളുടെ ഉടമകളൊന്നുമല്ലല്ലോ.
പുംബീജവും സ്ത്രീബീജവും കാറ്റ് മുഖേന ബന്ധിപ്പിച്ച് പരാഗണം നടക്കുന്ന സസ്യങ്ങളുണ്ട്. മേഘങ്ങളെ ഒരുമിച്ചുകൂട്ടി ഘനീഭവിച്ച് അല്ലാഹു നിശ്ചയിച്ച തോത നുസരിച്ച് മഴയായി വര്‍ഷിപ്പിക്കുന്നതും കാറ്റ് മുഖേനെയാണ്. പകര്‍ച്ചവ്യാധികളായ ക്ഷയം, ഇന്‍ഫ്ളുവന്‍സ തുടങ്ങിയ രോഗങ്ങളുണ്ടാക്കുന്ന രോഗാണുക്കളും പകരുന്ന ത് കാറ്റിലൂടെയാണ്. 'ഖസാന്‍' എന്ന് പറഞ്ഞാല്‍ വെള്ളം ശേഖരിക്കുന്ന ടാങ്ക് എന്നാ ണ് അര്‍ത്ഥം. ഇവിടെ അല്ലാഹു ചോദിക്കുകയാണ്: വെള്ളം ശേഖരിക്കുന്നതും അത് വര്‍ഷിപ്പിക്കുന്നതും അതിന്‍റെ അളവ് തീരുമാനിക്കുന്നതും സൃഷ്ടികളായ നിങ്ങളല്ല ല്ലോ? 56: 68-70 ല്‍, നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെക്കുറിച്ച് നിങ്ങള്‍ മനസ്സിലാക്കിയി ട്ടുണ്ടോ, മേഘങ്ങളില്‍ നിന്ന് നിങ്ങളാണോ അതിനെ ഇറക്കുന്നത്, അതോ നാമാണോ; നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അതിനെ ഉപ്പ് രസമുള്ളതാക്കുമായിരുന്നു, അപ്പോള്‍ നി ങ്ങള്‍ എന്തുകൊണ്ട് നന്ദി പ്രകടിപ്പിക്കുന്നില്ല എന്ന് ചോദിച്ചിട്ടുണ്ട്. 23: 18 ല്‍, നാം ആ കാശത്തുനിന്ന് കണക്കനുസരിച്ച് വെള്ളമിറക്കുന്നു, പിന്നെ അതിനെ നാം ഭൂമിയില്‍ താമസിപ്പിക്കുകയും ചെയ്യുന്നു, നിശ്ചയം നാം അതിനെ നീക്കിക്കളയാന്‍ കഴിവുള്ളവ ന്‍ തന്നെയാകുന്നു എന്ന് പറഞ്ഞിട്ടുണ്ട്. 67: 30 ല്‍, നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ, നിങ്ങളു ടെ കുടിവെള്ളം താഴ്ന്ന് പോവുകയാണെങ്കില്‍ അല്ലെങ്കില്‍ വറ്റിപ്പോവുകയാണെങ്കി ല്‍ അപ്പോള്‍ ആരാണ് നിങ്ങള്‍ക്ക് കുടിക്കാനുള്ള തെളിനീര്‍ കൊണ്ടുവന്ന് തരാനുള്ളത് എന്ന് ചോദിക്കാന്‍ പ്രവാചകനോട് കല്‍പിച്ചിട്ടുണ്ട്. 2: 164; 13: 17; 14: 34; 51: 1-4 വിശദീകരണം നോക്കുക.