( അല്‍ ഹിജ്ര്‍ ) 15 : 23

وَإِنَّا لَنَحْنُ نُحْيِي وَنُمِيتُ وَنَحْنُ الْوَارِثُونَ

നിശ്ചയം നാം തന്നെയാകുന്നു ജീവിപ്പിക്കുന്നത്, നാം തന്നെയാകുന്നു മരി പ്പിക്കുന്നതും, നാം തന്നെയാകുന്നു അനന്തരമെടുക്കുന്നവനും. 

നാം തന്നെയാണ് ജീവിപ്പിക്കുന്നതും മരിപ്പിക്കുന്നതും, നമ്മിലേക്ക് തന്നെയാ ണ് എല്ലാവരുടെയും മടക്കവും എന്ന് 50: 43 ലും; നിശ്ചയം നാം തന്നെ ഭൂമിയെയും അതിലുള്ളവയെയും അനന്തരമെടുക്കുന്നതാണ്, നമ്മിലേക്കുതന്നെയാണ് അവര്‍ എ ല്ലാവരും മടക്കപ്പെടുന്നതും എന്ന് 19: 40 ലും പറഞ്ഞിട്ടുണ്ട്. നമ്മുടെ സൂക്തങ്ങളെ നി ഷേധിച്ചവനെ നീ കണ്ടില്ലേ, അവന്‍ പറയുന്നു: എനിക്ക് സമ്പത്തും സന്താനങ്ങളും ധാരാളം നല്‍കപ്പെട്ടിട്ടുണ്ട് എന്ന് 19: 77 ലും; അവന്‍ പറയുന്നതൊക്കെ നാം തന്നെ അ നന്തരമെടുക്കുകയും അവനെ നാം ഒറ്റക്കായി കൊണ്ടുവരികയും ചെയ്യുമെന്ന് 19: 80 ലും പറഞ്ഞിട്ടുണ്ട്. 67: 24 ല്‍, അവനാണ് നിങ്ങളെ ഭൂമിയില്‍ പരത്തിയിട്ടിരിക്കുന്നത്, അവനിലേക്ക് തന്നെയാണ് നിങ്ങള്‍ പുനര്‍ജ്ജീവിപ്പിച്ച് ഒരുമിച്ച് കൂട്ടപ്പെടുക എന്ന് പറയാന്‍ പ്രവാചകനോട് കല്‍പിച്ചിട്ടുണ്ട്. 23: 79 ല്‍, അവന്‍ തന്നെയാണ് നിങ്ങളെ ഭൂമിയില്‍ പരത്തിയിട്ടിരിക്കുന്നത്, അവനിലേക്ക് തന്നെയാണ് നിങ്ങള്‍ പുനര്‍ജ്ജീവിപ്പിച്ച് ഒരുമിച്ച് കൂട്ടപ്പെടുകയും ചെയ്യുക എന്ന് പറഞ്ഞിട്ടുണ്ട്. എല്ലാം വിശദീകരിച്ചിട്ടുള്ള അ ദ്ദിക്റില്‍ നിന്ന് ഇതെല്ലാം മനസ്സിലാക്കിയ വിശ്വാസികള്‍ 2: 155-156 സൂക്തങ്ങളില്‍ വി വരിച്ച പ്രകാരം അവര്‍ക്ക് ഒരു വിപത്ത് അല്ലെങ്കില്‍ ഒരു നഷ്ടം സംഭവിച്ചാല്‍ 'നിശ്ചയം ഞങ്ങള്‍ അല്ലാഹുവില്‍ നിന്ന് വന്നവരാണ്, അവനിലേക്ക് തന്നെയാണ് തിരിച്ച് പോ കേണ്ടതും' എന്ന് സമാശ്വസിക്കുന്നവരാണ്. എന്നാല്‍ കപടവിശ്വാസികള്‍ അവര്‍ക്ക് വ ല്ല ദുരിതമോ വിപത്തോ സംഭവിച്ചാല്‍ 4: 78-79 ല്‍ വിവരിച്ച പ്രകാരം അത് അല്ലാഹുവി ലേക്ക് ബന്ധിപ്പിക്കാതെ അവന്‍റെ സൃഷ്ടികളിലേക്കാണ് ബന്ധിപ്പിക്കുക. 

വിശ്വാസികള്‍ പ്രപഞ്ചനാഥനെ ഭൂമിയുടെ അധിപനായി അംഗീകരിക്കുന്നവരായതിനാല്‍ ആയിരം സമുദായങ്ങളില്‍ പെട്ട ജീവികള്‍ക്ക് വായു, വെള്ളം, ഭക്ഷണം എന്നിവ ഒരുക്കുന്നതിന്‍റെ ഭാഗമായിക്കൊണ്ട് ഭൂമിയില്‍ സാധ്യമായ എവിടെയും കൃഷിചെയ്യുക യും ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുകയും അതിന് മനുഷ്യരെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയും സഹായിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നതാണ്. അങ്ങനെയാണ് അവര്‍ 3: 136 ലും 11: 59 ലും വിവരിച്ചതുപോലെ സ്വര്‍ഗം പണിയുന്നത്. 2: 254; 7: 43; 11: 123 വിശദീ കരണം നോക്കുക.