وَالْجَانَّ خَلَقْنَاهُ مِنْ قَبْلُ مِنْ نَارِ السَّمُومِ
അതിന് മുമ്പ് ജിന്നുകളെ നാം തീജ്ജ്വാലയില്‍ നിന്നും സൃഷ്ടിച്ചിട്ടുണ്ടായിരുന്നു.
കല്‍പനകള്‍ അനുസരിക്കുകമാത്രം ചെയ്യുന്ന മലക്കുകളെയാണ് ആദ്യം സൃ ഷ്ടിച്ചത്. അവര്‍ പ്രകാശത്താലാണ് സൃഷ്ടിക്കപ്പെട്ടത്. അതിനുശേഷം വിശ്വാസം സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യത്തോടുകൂടിയ ജിന്നുകളെ തീയില്‍ നിന്ന് സൃഷ്ടിച്ചു. അവരില്‍ അല്ലാഹുവിന്‍റെ പ്രാതിനിധ്യം വഹിക്കുന്നവരായി ഒറ്റ വിശ്വാസിയും ഇല്ലാതായപ്പോഴാണ് ജിന്നില്‍ പെട്ട ഇബ്ലീസിന്‍റെ നേതൃത്വത്തില്‍ മലക്കുകള്‍ ജിന്നുകളെ നശിപ്പിച്ചത്. അതിന് ശേഷമാണ് ഭൂമിയിലേക്ക് നിയോഗിക്കു ന്നതിന് വേണ്ടി മനുഷ്യരെ സ്വര്‍ഗ്ഗത്തില്‍ സൃഷ്ടിക്കുന്നത്. ഭൂമിയില്‍ മനുഷ്യരുടെ വാ സം അല്ലാഹുവിന്‍റെ അടുത്തുള്ള ഏഴുദിവസമാണ്. ഭൂമിയിലെ ഒരു ദിവസം അല്ലാഹു വിന്‍റെ പക്കല്‍ മനുഷ്യര്‍ കണക്കാക്കുന്ന ആയിരം വര്‍ഷമാണ് എന്ന് 22: 47; 32: 5 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ മനുഷ്യര്‍ കണക്കാക്കുന്ന ഏഴായിരം വര്‍ഷമാ ണ് ഭൂമിയില്‍ മനുഷ്യരുടെ ജീവിതം. 70: 4 ല്‍ പറഞ്ഞ അമ്പതിനായിരം വര്‍ഷം ദൈര്‍ ഘ്യമുള്ള ദിനം കൊണ്ടുദ്ദേശിക്കുന്നത് പരലോകത്തെ വിചാരണാ ദിനമാണ്.