( അല്‍ ഹിജ്ര്‍ ) 15 : 43

وَإِنَّ جَهَنَّمَ لَمَوْعِدُهُمْ أَجْمَعِينَ

നിശ്ചയം നരകകുണ്ഠമാകുന്നു അവരോട് മുഴുവനും വാഗ്ദത്തം ചെയ്യപ്പെട്ടി ട്ടുള്ളത്.

സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് നീട്ടിയിട്ടിരിക്കുന്ന അല്ലാഹുവില്‍ നിന്നുള്ള പൊട്ടിപ്പോകാത്ത പാശമായ അദ്ദിക്റിനെ മുറുകെപ്പിടിക്കാത്ത, എല്ലാ പ്രവാചകന്മാരുടെ യും ജനതയില്‍ നിന്ന് ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതുപേരും സേവിച്ചുകൊണ്ടിരിക്കുന്നത് പിശാചിനെയാണ്. അവരോട് വാഗ്ദത്തം ചെയ്യപ്പെട്ടത് നരകകു ണ്ഠവുമാണ്. 4: 118; 32: 13; 38: 84-85 വിശദീകരണം നോക്കുക.