നിശ്ചയം എന്‍റെ അടിമകള്‍, അവരുടെ മേല്‍ നിനക്ക് യാതൊരു സ്വാധീനവുമില്ല; ലക്ഷ്യബോധം നഷ്ടപ്പെട്ട് നിന്നെ പിന്‍പറ്റിയവരുടെ മേലൊഴികെ.
38: 82-83 സൂക്തങ്ങളില്‍, അപ്പോള്‍ നിന്‍റെ പ്രതാപമാണ്, അവരില്‍ നിന്ന് നിനക്ക് വേണ്ടി മാത്രം ജീവിക്കുന്ന നിന്‍റെ പ്രത്യേകക്കാരായ അടിമകളെ ഒഴികെ ബാക്കിയുള്ളവരെ മുഴുവനും ഞാന്‍ ലക്ഷ്യബോധം നഷ്ടപ്പെട്ടവരാക്കുകതന്നെ ചെയ്യും എന്ന് പിശാച് പറഞ്ഞതായി പറഞ്ഞിട്ടുണ്ട്. 8: 48 ല്‍ വിവരിച്ച പ്രകാരം ജിന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കിമാറ്റി നാഥനെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന വിശ്വാസികളുടെ മേല്‍ പിശാ ചിന് യാതൊരു സ്വാധീനവുമില്ല. 7: 175-176 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ലക്ഷ്യബോധമില്ലാത്ത കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പ റ്റി പ്രജ്ഞയറ്റവരായിത്തീര്‍ന്ന അനുയായികളുമടങ്ങിയ ഫുജ്ജാറുകള്‍ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നതിനാലാണ് അവരെ പിശാച് പാട്ടിലാക്കുന്നത്. 2: 256-257; 4: 174-175; 7: 179 വിശദീകരണം നോക്കുക.