وَنَزَعْنَا مَا فِي صُدُورِهِمْ مِنْ غِلٍّ إِخْوَانًا عَلَىٰ سُرُرٍ مُتَقَابِلِينَ
അവരുടെ നെഞ്ചുകളിലുണ്ടായേക്കാവുന്ന വിദ്വേഷങ്ങളെ നാം നീക്കിക്ക ളയുകയും അവര്‍ പരസ്പരം സഹോരങ്ങളായിക്കൊണ്ട് കട്ടിലുകളില്‍ അ ഭിമുഖമായി ഇരിക്കുന്നതുമാണ്.
വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ പോകുന്ന 'സാബിഖീങ്ങളു'ടെ മനസ്സില്‍ പ രസ്പരം ഒരു വിദ്വേഷവും ഉണ്ടാവുകയില്ല. എന്നാല്‍ വിചാരണക്കുശേഷം സ്വര്‍ഗത്തി ല്‍ പോകുന്ന വലതുപക്ഷക്കാരായ വിശ്വാസികള്‍ക്ക് പരസ്പരം ഉണ്ടായിരുന്ന ചെറി യ തെറ്റിദ്ധാരണകളും അഭിപ്രായവ്യത്യാസങ്ങളും നീക്കിക്കളഞ്ഞ് അവരെ സ്വര്‍ ഗത്തില്‍ സഹോദരങ്ങളായി പ്രവേശിപ്പിക്കുന്നതാണ്. സ്വര്‍ഗത്തില്‍ പോകുന്ന വിശ്വാ സികള്‍ തമ്മില്‍ അടിസ്ഥാനപരമായ കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസം ഉണ്ടാവുകയി ല്ല തന്നെ. അല്ലാഹു കൊന്നുകളഞ്ഞ കപടവിശ്വാസികളെ വെറുക്കാത്തവരും അവ രോട് വിരോധവും ശത്രുതയും വെച്ചുപുലര്‍ത്താത്തവരുമായ ഒരാള്‍ക്കും കടുകുമണി ത്തൂക്കം പോലും വിശ്വാസമില്ല, അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയുമില്ല. 7: 43; 8: 63-64; 9: 71-72; 49: 10 വിശദീകരണം നോക്കുക.