وَأَنَّ عَذَابِي هُوَ الْعَذَابُ الْأَلِيمُ
നിശ്ചയം എന്‍റെ ശിക്ഷ-അതുതന്നെയാണ് ഏറ്റവും വേദനാജനകമായതെന്നും.
കപടവിശ്വാസികളായ പുരുഷന്മാരെയും സ്ത്രീകളെയും അവരുടെ അനുയായികളും മുശ്രിക്കുകളുമായ പുരുഷന്മാരെയും സ്ത്രീകളെയും ശിക്ഷിക്കുന്നതിനുവേണ്ടിയും, വിശ്വാസികളായ പുരുഷന്മാരുടെയും സ്ത്രീകളുടെയും പശ്ചാത്താപം സ്വീകരിക്കുന്ന തിനും വേണ്ടിയുമാണ് അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത് എന്ന് 33: 72-73 ല്‍ പറഞ്ഞിട്ടുണ്ട്. നാഥനെ നിഷ്പക്ഷവാനായി അംഗീകരിക്കുന്ന വിശ്വാസികള്‍ അവനോടൊപ്പം മറ്റൊരു ഇലാഹിനെ വിളിച്ച് പ്രാര്‍ത്ഥിക്കുകയില്ല; അല്ലാഹു വധിക്കല്‍ വിരോധിച്ചിട്ടുള്ള ഒരു ആ ത്മാവിനെയും ന്യായം കൂടാതെ വധിക്കുകയില്ല; വ്യഭിചരിക്കുകയുമില്ല. ആരെങ്കിലും അ ങ്ങനെ ചെയ്താല്‍ അവന്‍ വന്‍കുറ്റങ്ങളില്‍ അകപ്പെട്ട് കഴിഞ്ഞു. വിധിദിവസം അവന് ശി ക്ഷ ഇരട്ടിപ്പിച്ച് നല്‍കുന്നതും അവന്‍ അതില്‍ ഹീനനായി കഴിഞ്ഞുകൂടുന്നതുമാണ്. എ ന്നാല്‍ ആരാണോ പശ്ചാത്തപിച്ച് മടങ്ങുകയും വിശ്വാസം രൂപപ്പെടുത്തുകയും സല്‍ ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തത്, അവനൊഴികെ; അത്തരക്കാര്‍ക്ക് അവരുടെ നാഥന്‍ അവരുടെ തിന്മകള്‍ നന്മകളാക്കി പരിവര്‍ത്തിപ്പിക്കുന്നതാണ്, നാഥന്‍ കാരുണ്യവാ നായ ഏറെപ്പൊറുക്കുന്നവനാണ് എന്ന് 25: 68-70 ല്‍ പറഞ്ഞിട്ടുണ്ട്. സ്വയം സ്തുത്യര്‍ഹനും യുക്തിജ്ഞാനിയുമായ നാഥനില്‍ നിന്നുള്ള അജയ്യഗ്രന്ഥമായ അദ്ദിക്റില്‍ ക്രോഡീകരിക്കു ന്നതിന് മുമ്പോ ശേഷമോ മിഥ്യയൊന്നും കടന്നുകൂടുകയില്ല. 313 പ്രവാചകന്മാര്‍ക്കും ന ല്‍കപ്പെട്ടിട്ടുള്ള ഗ്രന്ഥം അദ്ദിക്ര്‍ തന്നെയാണ്. നിശ്ചയം നിന്‍റെ നാഥന്‍ (വിശ്വാസികളോ ട്) ഏറെ പൊറുക്കുന്നവനും (ഫുജ്ജാറുകളെ) വേദനാജനകമായി ശിക്ഷിക്കുന്നവനുമാ ണ് എന്ന് 41: 41-43 ല്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്ര്‍ കൊണ്ട് ശാന്തി നേടിയ ആത്മാവിനോട് നാഥന്‍ 'ഓ ശാന്തിനേടിയ ആത്മാവേ! നീ നിന്‍റെ നാഥനിലേക്ക് തിരിച്ച് വരിക, അവന്‍ നിന്നെത്തൊട്ട് തൃപ്തിപ്പെട്ടുകൊണ്ടും നീ അവനെത്തൊട്ട് തൃപ്തിപ്പെട്ടുകൊണ്ടും; നീ എന്‍റെ സേവകരില്‍ പ്രവേശിച്ചുകൊള്ളുക, എന്‍റെ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക എന്ന് പറയുമെന്ന് 89: 27-30 ലും പറഞ്ഞിട്ടുണ്ട്. വിധിദിവസം നരകകുണ്ഠം കൊണ്ടുവരപ്പെടുമ്പോള്‍ ഐഹികലോകത്തുവെച്ച് അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് ഉപയോഗപ്പെടുത്താതെ ജീവിച്ച മനുഷ്യന്‍: ഓ കഷ്ടം! ഞാന്‍ ദിക്റാ ഉപയോഗപ്പെടുത്തിയിരുന്നുവെങ്കി ല്‍ എത്ര നന്നായിരുന്നേനെ! ഞാന്‍ എന്‍റെ ഈ ജീവിതത്തിന് വേണ്ടി മുന്‍കൂട്ടി സമ്പാദിച്ചുവെച്ചിരുന്നുവെങ്കില്‍ എന്ന് വിലപിക്കുമെന്ന് 89: 23-24 ലും; അപ്പോള്‍ അന്നേദി നം അവന്‍ ശിക്ഷിക്കുന്നതുപോലെ മറ്റാരും ശിക്ഷിക്കുന്നതല്ല, അവന്‍ കെട്ടിയിടുന്നതുപോലെ മറ്റാരും കെട്ടിയിടുന്നതുമല്ല എന്ന് 89: 25-26 ലും പറഞ്ഞിട്ടുണ്ട്. 2: 286; 12: 53 വിശദീകരണം നോക്കുക.