( അല്‍ ഹിജ്ര്‍ ) 15 : 57
قَالَ فَمَا خَطْبُكُمْ أَيُّهَا الْمُرْسَلُونَ
അവന്‍ ചോദിച്ചു: അല്ലെയോ അയക്കപ്പെട്ടവരേ, നിങ്ങളുടെ മുഖ്യദൗത്യം എന്താകുന്നു?
മലക്കുകള്‍ മനുഷ്യരൂപത്തില്‍ വരുന്നത് എപ്പോഴും അസാധാരണ സന്ദര്‍ഭങ്ങളി ലായിരിക്കുമെന്നും അതുകൊണ്ടുതന്നെ എന്തെങ്കിലും സുപ്രധാന ദൗത്യവുമായിട്ടായിരിക്കും അവര്‍ അയക്കപ്പെട്ടിട്ടുണ്ടാവുക എന്നും ഇബ്റാഹീം നബിയുടെ ഈ ചോദ്യത്തില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. 6: 158; 11: 74 വിശദീകരണം നോക്കുക.