( അല്‍ ഹിജ്ര്‍ ) 15 : 58
قَالُوا إِنَّا أُرْسِلْنَا إِلَىٰ قَوْمٍ مُجْرِمِينَ
അവര്‍ പറഞ്ഞു: നിശ്ചയം ഞങ്ങള്‍ ഭ്രാന്തന്‍മാരായ ഒരു ജനതയിലേക്ക് അ യക്കപ്പെട്ടവരാകുന്നു.
ജനതയുടെ പേര് പറയാതെത്തന്നെ ആ ജനതയെക്കുറിച്ച് ഇബ്റാഹീം നബി യെപ്പോയെുള്ളവര്‍ക്ക് മനസ്സിലാകത്തക്കവണ്ണം ലൂത്ത് ജനത ലക്ഷ്യബോധം നഷ്ടപ്പെട്ട് ഭ്രാന്തന്‍മാരായിത്തീര്‍ന്നിരുന്നു എന്ന് ഈ സൂക്തം വ്യക്തമാക്കുന്നു. അതുപോ ലെ അദ്ദിക്ര്‍ പിന്‍പറ്റുന്ന അഥവാ അല്ലാഹുവിന്‍റെ പ്രതിനിധിയായി ജീവിക്കുന്ന ഒരാ ളും തന്നെ ഇല്ലാതെ എല്ലാവരും അക്രമികളും തെമ്മാടികളും ഭ്രാന്തന്‍മാരുമാകുമ്പോ ഴാണ് ലോകം അവസാനിക്കുക. 7: 40; 10: 17; 11: 17 വിശദീകരണം നോക്കുക.