فَأَسْرِ بِأَهْلِكَ بِقِطْعٍ مِنَ اللَّيْلِ وَاتَّبِعْ أَدْبَارَهُمْ وَلَا يَلْتَفِتْ مِنْكُمْ أَحَدٌ وَامْضُوا حَيْثُ تُؤْمَرُونَ
അപ്പോള്‍ രാത്രിയില്‍ നിന്ന് കുറേചെന്നാല്‍ നീ നിന്‍റെ കുടുംബത്തെയും കൂട്ടി സ്ഥലം വിടുക, നീ അവരുടെ പിന്നിലായി നടക്കണം, നിങ്ങളില്‍ ഒരാ ളും തിരിഞ്ഞുനോക്കുകയും അരുത്, നിങ്ങള്‍ കല്‍പ്പിക്കപ്പെട്ട പ്രകാരം നടന്നുകൊള്ളുകയും ചെയ്യുക.
'തിരിഞ്ഞുനോക്കുകയുമരുത്' എന്ന് പറഞ്ഞതിന്‍റെ ഉദ്ദേശ്യം പിന്നില്‍ നിന്നു ള്ള ശബ്ദങ്ങളും കോലാഹലങ്ങളും കേള്‍ക്കുമ്പോള്‍ ആശ്ചര്യപ്പെട്ടുകൊണ്ട് നിങ്ങള്‍ അവിടെ തങ്ങിപ്പോകരുത് എന്നാണ്. കുറ്റവാളികളുടെ നാശത്തില്‍ ദുഃഖിക്കാനോ കണ്ണീ ര്‍ പൊഴിക്കുവാനോ പാടില്ല. ശിക്ഷിക്കപ്പെടുന്ന ആ ജനതയുടെ നാട്ടില്‍ ഒരു നിമി ഷം കൂടി തങ്ങുകയാണെങ്കില്‍ ഭയങ്കരമായ ആ ശിക്ഷ നിങ്ങള്‍ക്കും ചില നഷ്ടങ്ങള്‍ വരുത്തിവെച്ചേക്കും. 11: 46-47 വിശദീകരണം നോക്കുക.