( അല്‍ ഹിജ്ര്‍ ) 15 : 76

وَإِنَّهَا لَبِسَبِيلٍ مُقِيمٍ

നിശ്ചയം അത് ഇപ്പോഴും നിലനില്‍ക്കുന്ന മുഖ്യപാതയില്‍ തന്നെയാണ്.

അതായത് ഇജാസില്‍ നിന്ന് സിറിയയിലേക്കും ഇറാഖില്‍ നിന്ന് ഈജിപ്തിലേ ക്കും പോകുന്ന വഴിയിലാണ് ഈ വിപത്ത് സംഭവിച്ച സദൂം പ്രദേശം. ഈ പ്രദേശങ്ങളിലെങ്ങും നിലനില്‍ക്കുന്ന നാശത്തിന്‍റെ അടയാളങ്ങള്‍ അതുവഴി കടന്നുപോകുന്നവ ര്‍ക്ക് ഇന്നും കാണാവുന്നതാണ്. ഇന്ന് നിലവിലുള്ള ചാവുകടലും-ലൂത്ത് സമുദ്രം- അതിന്‍റെ പരിസര പ്രദേശങ്ങളുമായിരുന്നു അത്. ചാവുകടലിലെ ജലത്തിന് കൂടിയ സാന്ദ്രതയുള്ളതിനാല്‍ അതില്‍ ഒന്നും തന്നെ താഴ്ന്നുപോവുകയില്ല, മാത്രമല്ല ജീവജാലങ്ങളൊന്നും തന്നെ അതില്‍ വസിക്കുന്നുമില്ല. സാന്ദ്രതകൂടിയ ചാവുകടലിലെ ജ ലം സ്വവര്‍ഗ്ഗ സംഭോഗം വഴി പുറത്തുകളഞ്ഞിരുന്ന ഇന്ദ്രിയത്തിന്‍റെ സാന്ദ്രതയെ പ്രദര്‍ ശിപ്പിക്കുന്നു. ജലം എപ്പോഴും ഒരേ വിതാനം പാലിക്കുന്നു എന്ന തത്വവും ചാവുകടലിന്‍റെ കാര്യത്തില്‍ ബാധകമല്ല. 5: 60; 7: 175-176; 8: 22 വിശദീകരണം നോക്കുക.