( അല്‍ ഹിജ്ര്‍ ) 15 : 75

إِنَّ فِي ذَٰلِكَ لَآيَاتٍ لِلْمُتَوَسِّمِينَ

നിശ്ചയം ആ സംഭവത്തില്‍ മനനം ചെയ്യുന്നവര്‍ക്ക് ദൃഷ്ടാന്തങ്ങള്‍ തന്നെയുണ്ട്.

'മനനം ചെയ്യുന്നവര്‍ക്ക്' എന്നാല്‍ മനസ്സുകൊണ്ട് നിരീക്ഷണം നടത്തുന്നവര്‍ ക്ക് എന്നാണ്, അഥവാ ഉള്‍ക്കാഴ്ചാദായകമായ അദ്ദിക്ര്‍ കൊണ്ട് നിരീക്ഷണം നട ത്തുക എന്നാണ്. സമാനമായ തെറ്റുകള്‍ ആവര്‍ത്തിച്ചാല്‍ ഏതൊരു ജനതയുടെയും പരിണിതി ഇവരുടേതുപോലെ തന്നെയായിരിക്കുമെന്ന് ഹിക്മത്തും മൗഇളത്തുമടങ്ങി യ അദ്ദിക്റില്‍ നിന്ന് മനസ്സിലാക്കുകയും ഇത്തരം തെറ്റുകള്‍ ഇല്ലാതാക്കുന്നതിന് വേ ണ്ടി മനസ്സാ-വാചാ-കര്‍മണാ പ്രയത്നിക്കുകയും വേണം. അവര്‍ മാത്രമേ അദ്ദിക്റി നെക്കുറിച്ച് മനനം ചെയ്യുന്നവരില്‍ ഉള്‍പ്പെടുകയുള്ളൂ. 10: 57-58; 16: 125; 18: 26 വിശദീക രണം നോക്കുക.