( അല്‍ ഹിജ്ര്‍ ) 15 : 78

وَإِنْ كَانَ أَصْحَابُ الْأَيْكَةِ لَظَالِمِينَ

ഐക്കാവാസികളും അക്രമികളില്‍ പെട്ടവര്‍ തന്നെയായിരുന്നു.

'ഐക്ക' എന്നത് തബൂക്കിന്‍റെ പഴയ പേരാണ്. ഘോരവനമെന്നാണ് ആ പദത്തിന് അര്‍ത്ഥം. അതുകൊണ്ട് ഐക്കാവാസികള്‍ എന്ന് പറഞ്ഞാല്‍ വനവാസികള്‍ എ ന്നാണ് അര്‍ത്ഥം. ശുഐബ് നബി ഇവരിലേക്ക് നിയോഗിക്കപ്പെട്ട ഒരു പ്രവാചകനാ യിരുന്നു. ഐക്കാവാസികള്‍ പ്രവാചകന്‍മാരെ തള്ളിപ്പറഞ്ഞിട്ടുണ്ട്, ശുഐബ് അവരോ ട് പറഞ്ഞത് ഓര്‍മിപ്പിക്കുക, നിങ്ങള്‍ സൂക്ഷ്മത കൈക്കൊള്ളാത്തതെന്ത് എന്ന് 26: 176 -177 ലും; മദ്യന്‍ വാസികളിലേക്ക് അവരുടെ സഹോദരന്‍ ശുഐബിനെ പ്രവാചകനാ യി അയച്ചിട്ടുണ്ടായിരുന്നു എന്ന് 7: 85 ലും 11: 84 ലും പറഞ്ഞിട്ടുണ്ട്. അതായത് ശുഐ ബ് നബി മദ്യന്‍ വാസികളിലേക്കും ഐക്കാ വാസികളിലേക്കും നിയോഗിക്കപ്പെട്ട പ്രവാചകനായിരുന്നു. ഇബ്റാഹീം നബിക്ക് തന്‍റെ ഭാര്യയോ ദാസിയോ ആയിരുന്ന 'ഖതൂറാ'യില്‍ ജനിച്ച മക്കള്‍ അറബി-ഇസ്റാഈല്‍ ചരിത്രങ്ങളില്‍ 'ഖതൂറാ വംശം' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അതില്‍ ഏറ്റവും പ്രശസ്തമായ ഗോത്രം മി ദിയാനി എന്ന മദ്യന്‍കാരാണ്. ഒരേ ഭാഷക്കാരും പരസ്പരം അടുത്ത ദേശക്കാരുമായത് കൊണ്ടായിരിക്കണം ഈ രണ്ടു ജനതയിലേക്കും ഒരേ പ്രവാചകനെത്തന്നെ നിയോഗി ച്ചത്. കൂടാതെ ഖതൂറാ വംശത്തിന്‍റെ ഈ രണ്ട് ശാഖകളുടെയും തൊഴില്‍ വ്യാപാരം തന്നെയായിരുന്നു. കച്ചവടത്തില്‍ ഇരുകൂട്ടരിലും ഒരേതരത്തിലുള്ള കാപട്യവും അഴിമ തിയുമാണ് കാണപ്പെട്ടിരുന്നതും. 7: 85-86; 11: 84-86 വിശദീകരണം നോക്കുക.