( അല്‍ ഹിജ്ര്‍ ) 15 : 9

إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ

നിശ്ചയം നാം തന്നെയാണ് അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത്, നിശ്ചയം നാം ത ന്നെ അതിനെ സൂക്ഷിക്കുന്നതുമാണ്. 

അതായത് ഹൃദയത്തിന്‍റെ ഭാഷയിലുള്ള അദ്ദിക്ര്‍ കൊണ്ടുവന്നവനെയാണല്ലോ നിങ്ങള്‍ ഭ്രാന്തനെന്ന് പറയുന്നത്, എന്നാല്‍ അത് അവതരിപ്പിച്ചത് നാഥനാണ്. അത് പ്രവാചകന്‍ സ്വയം കെട്ടിച്ചമച്ചതൊന്നുമല്ല, അതില്‍ അല്‍പം പോലും മാറ്റം വരുത്താ ന്‍ ആര്‍ക്കും സാധ്യവുമല്ല എന്നാണ് സൂക്തം പറയുന്നത്. 41: 41-43 ല്‍, നിശ്ചയം അദ്ദിക് ര്‍ വന്നുകിട്ടിയതിന് ശേഷം അതിനെ മൂടിവെച്ചവരുണ്ടല്ലോ, അവര്‍ക്ക് കഠിനമായ ശി ക്ഷയുണ്ട്, അത് അജയ്യമായ ഒരു ഗ്രന്ഥം തന്നെയാണ്. അത് ക്രോഡീകരിക്കുന്നതിന് മുമ്പോ ക്രോഡീകരിച്ചതിന് ശേഷമോ അതില്‍ മിഥ്യ കടന്നുകൂടുകയില്ല, അത് യു ക്തിജ്ഞനും സ്വയം സ്തുത്യര്‍ഹനുമായിട്ടുള്ളവനില്‍ നിന്ന് ഇറക്കപ്പെട്ടതാകുന്നു, മുമ്പ് കഴിഞ്ഞുപോയ പ്രവാചകന്‍മാരോട് പറയപ്പെട്ട ഒന്ന് കൊണ്ടല്ലാതെ നീയും പറയപ്പെ ടുന്നില്ല, നിശ്ചയം നിന്‍റെ നാഥന്‍ ഏറെ പൊറുക്കുന്നവനും വേദനാജനകമായി ശി ക്ഷിക്കുന്നവനും തന്നെയാകുന്നു എന്ന് പറഞ്ഞിട്ടുണ്ട.് എന്നാല്‍ ഭാരം വഹിക്കുന്ന കഴുതകളെപ്പോലെ ഗ്രന്ഥം വഹിക്കുന്ന ഫുജ്ജാറുകള്‍ അദ്ദിക്ര്‍ എന്നപേരില്‍ ഒരു ഗ്രന്ഥമു ണ്ടെന്ന് പോലും അറിയാത്ത യഥാര്‍ത്ഥ കാഫിറുകളാണ്. 28: 85 ല്‍, നിശ്ചയം നിന്‍റെ മേ ല്‍ ഈ വായന നിര്‍ബന്ധമാക്കിയവന്‍ നിന്നെ നല്ല ഒരു മടക്കസ്ഥലത്തേക്ക് തിരിച്ച് കൊണ്ടുപോവുകതന്നെ ചെയ്യും; നീ പറയുക: ആരാണ് സന്‍മാര്‍ഗം കൊണ്ടുവന്ന തെന്നും ആരാണ് വ്യക്തമായ വഴികേടിലെന്നും ഏറ്റവും അറിയുന്നവന്‍ എന്‍റെ നാഥന്‍ തന്നെയാകുന്നു. 25: 27-30 വിശദീകരണം നോക്കുക. 

'നിശ്ചയം നാം തന്നെയാണ് ഈ ഖുര്‍ആനിനെ അവതരിപ്പിച്ചിട്ടുള്ളത്, നിശ്ച യം നാം തന്നെ അതിനെ സൂക്ഷിക്കുന്നതുമാണ്' എന്ന് ഗ്രന്ഥത്തില്‍ ഒരിടത്തും പറ യാതെ 'നിശ്ചയം നാം തന്നെയാണ് അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത്, നിശ്ചയം നാം തന്നെ അതിനെ സൂക്ഷിക്കുന്നതുമാണ്' എന്ന് പറഞ്ഞതില്‍ നിന്നും അദ്ദിക്റിനെ (അ ല്ലാതെ അറബിയിലുള്ള അതിന്‍റെ ശരീരത്തെയല്ല) പൂര്‍ണ്ണമായി മൂടിവെക്കാനോ നശിപ്പിക്കാനോ വളച്ചൊടിക്കാനോ ഒരാള്‍ക്കും സാധ്യമല്ല. ആരോപണങ്ങളും അധിക്ഷേപങ്ങളും കൊണ്ട് അതിന്‍റെ പ്രചാരകന്‍മാരെ തടസ്സപ്പെടുത്താനോ ഗൂഢാലോചനകൊണ്ട് അവരെ നശിപ്പിക്കാനോ അതിന്‍റെ വ്യാപനത്തെ തടയുവാനോ ഒരു ശക്തിക്കും ഒരിക്കലും സാധ്യമല്ല, ആരെങ്കിലും അതിന്‍റെ ആശയം മാറ്റിപ്പറയുകയോ മൂടിവെക്കു കയോ ചെയ്താല്‍ അല്ലാഹു അവന്‍റെ സൃഷ്ടികളായ ഇതര ജനവിഭാഗങ്ങളെക്കൊണ്ട് യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവന്ന് അവന്‍റെ ദൗത്യം പൂര്‍ത്തിയാക്കുന്നതാണ്. മനു ഷ്യര്‍ അതിന് തയ്യാറല്ലാത്ത കാലം വരുമ്പോള്‍ 27: 82 ല്‍ പറഞ്ഞ പ്രകാരം മൃഗത്തെ അയച്ചിട്ടെങ്കിലും അല്ലാഹു അത് നടപ്പിലാക്കുകതന്നെ ചെയ്യും. കപടവിശ്വാസികള്‍ ആശയം അറിഞ്ഞിട്ട് അതിനെ മൂടിവെക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്നവരാ യതുകൊണ്ടാണ് അവരെ അല്ലാഹു വധിച്ചുകളഞ്ഞിരിക്കുന്നു എന്ന് 63: 4 ല്‍ പറഞ്ഞി ട്ടുള്ളത്. വിശ്വാസികളുടെ സംഘത്തോട് അവരെ വധിക്കണമെന്ന് 4: 90-91; 5: 33; 9: 5, 123; 33: 60-61 സൂക്തങ്ങളില്‍ കല്‍പിച്ചിട്ടുമുണ്ട്. 

അദ്ദിക്ര്‍ സ്രഷ്ടാവിന്‍റെ മൊത്തം സൃഷ്ടികള്‍ക്കുള്ള മുഖപത്രമായതിനാല്‍ അത് ഒരു വ്യക്തിക്കോ സംഘത്തിനോ ജനതക്കോ അവരുടെ കുത്തകയാക്കിവെക്കാന്‍ പാടി ല്ല. അത് ലാഭം നേടുന്നതിന് വേണ്ടി അച്ചടിച്ച് വില്‍പന നടത്താനോ അതിന്‍റെ പകര്‍പ്പവകാശം സ്വകാര്യ സ്വത്താക്കിവെക്കാനോ ഒരാള്‍ക്കും അവകാശമില്ല. അങ്ങനെ ചെയ് താല്‍ അവര്‍ തങ്ങളുടെ വയറുകളില്‍ തീയാണ് നിറക്കുന്നതെന്ന് 2: 174 ല്‍ പറഞ്ഞി ട്ടുണ്ട്. ഏറ്റവും വലിയ അനുഗ്രഹമായ അത് സ്രഷ്ടാവിന്‍റെ മറ്റു അനുഗ്രഹങ്ങളാ യ വായു, വെള്ളം, വെളിച്ചം, മുതലായവയെപ്പോലെ എല്ലാ സൃഷ്ടികള്‍ക്കും ഒരുപോ ലെ അവകാശപ്പെട്ടതാണ്. എന്നാല്‍ സ്വര്‍ഗ്ഗത്തിലേക്ക് തിരിച്ചുപോകുന്ന വിശുദ്ധ ന്‍മാര്‍ക്ക് മാത്രമേ അത് ഉപകാരപ്പെടുകയുള്ളു എന്നാണ് 56: 79 ല്‍ 'വിശുദ്ധന്‍മാരല്ലാതെ അത് സ്പര്‍ശിക്കുകയില്ല' എന്ന് പറഞ്ഞതിന്‍റെ ആശയം. എന്നല്ലാതെ, വുളൂഅ്-അംഗ ശുദ്ധി-ഇല്ലാതെ അത് തൊടരുത് എന്നല്ല. യഥാര്‍ത്ഥത്തില്‍ 9: 28, 95 സൂക്തങ്ങളില്‍ മാലിന്യമെന്ന് അല്ലാഹു വിശേഷിപ്പിച്ച കപടവിശ്വാസികളെയാണ് അത് തൊടാന്‍ അനു വദിക്കാതിരിക്കേണ്ടത്. 9: 125 ല്‍, അദ്ദിക്ര്‍ അവര്‍ക്ക് മാലിന്യത്തിനുമേല്‍ മാലിന്യമല്ലാ തെ വര്‍ദ്ധിപ്പിക്കുകയില്ല എന്നും പറഞ്ഞിട്ടുണ്ട്. മനുഷ്യാത്മാവിന്‍റെ ഭക്ഷണവും വസ് ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ ആര്‍ത്തവക്കാരികളടക്കം എല്ലാവരും എല്ലായ്പ്പോഴും ഉപയോഗപ്പെടുത്തേണ്ടതാണ്. 5: 48; 9: 32-33; 10: 38 വിശദീകരണം നോക്കുക.