( അല്‍ ഹിജ്ര്‍ ) 15 : 90

كَمَا أَنْزَلْنَا عَلَى الْمُقْتَسِمِينَ

ഗ്രന്ഥത്തെ ഭാഗം വെച്ച് വിഭാഗങ്ങളായിത്തീര്‍ന്നവരുടെ മേല്‍ ഇറക്കിയതു പോലെ.

പൂര്‍വ്വികകാലത്ത് മുന്നറിയിപ്പുകാര്‍ വന്നിട്ടുള്ളത് പോലെ ഇപ്പോള്‍ ഞാന്‍ നി ങ്ങളിലേക്കും മൊത്തം ലോകരിലേക്കും വന്ന മുന്നറിയിപ്പുകാരനാണ്. മൊത്തം ഗ്രന്ഥ ത്തെ പിന്‍പറ്റാതെ ചിലത് എടുക്കുകയും മറ്റു ചിലത് എടുക്കാതിരിക്കുകയും ചെയ് ത് വിവിധ വിഭാഗങ്ങളായിത്തീര്‍ന്നവരെയാണ് മുഖ്തസിമീന്‍-ഗ്രന്ഥത്തെ ഭാഗം വെച്ച് വിഭാഗങ്ങളായിത്തീര്‍ന്നവര്‍-എന്ന് പറയുന്നത്. 2: 111 ല്‍, ജൂതരോ-ക്രൈസ്തവരോ ആകാതെ നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല എന്ന് അല്ലാഹുവില്‍ ആണയിട്ട് പറഞ്ഞിരുന്നവരും; 2: 135 ല്‍, നിങ്ങള്‍ ജൂതരോ-ക്രൈസ്തവരോ ആവുക, എന്നാല്‍ നിങ്ങള്‍ സന്മാര്‍ഗ്ഗത്തിലായെന്ന് ആണയിട്ട് പറഞ്ഞിരുന്നവരും ഗ്രന്ഥത്തെ ഭാഗം വെച്ചവരില്‍ പെട്ടവരാണ്. ഇന്ന് ലോകരില്‍ ഗ്രന്ഥത്തിന്‍റെ ആശയത്തിന് വിരുദ്ധമായി അ ല്ലാഹുവില്‍ ആണയിട്ടുകൊണ്ട് സംസാരിക്കുന്ന കപടവിശ്വാസികളും അല്ലാഹുവി ന്‍റെ ഏക സംഘത്തില്‍ പെടാതെ വിവിധ സംഘടനകളായിപ്പിരിഞ്ഞ് മുശ്രിക്കുകളായി ത്തീര്‍ന്നവരുമടങ്ങിയ ഫുജ്ജാറുകളാണ് ഭാഗം വെച്ച് വിഭാഗങ്ങളായിത്തീര്‍ന്നവരില്‍ പെടുക. 14: 44 ല്‍, മരണം ആസന്നമാകുമ്പോള്‍ ഇത്തരം അക്രമികള്‍: ഞങ്ങളുടെ നാ ഥാ, ഞങ്ങളുടെ അവധി അല്‍പം നീട്ടിത്തരികയാണെങ്കില്‍ നിന്‍റെ വിളിക്ക് ഞങ്ങള്‍ ഉ ത്തരം നല്‍കിക്കൊള്ളാം, ഞങ്ങള്‍ പ്രവാചകന്മാരെ പിന്‍പറ്റുകയും ചെയ്യാം എന്ന് പ റയുമ്പോള്‍ അല്ലാഹു അവരോട്: നിങ്ങള്‍ക്ക് ഒരിക്കലും ഒരു മാറ്റവും വരികയില്ല എ ന്ന് ഇതിനുമുമ്പ് ആണയിട്ട് പറഞ്ഞിരുന്ന അതേ ആളുകള്‍ തന്നെയല്ലേ നിങ്ങള്‍ എന്ന് ചോദിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2: 85; 4: 150-151; 7: 37, 49 വിശദീകരണം നോക്കുക.