عَمَّا كَانُوا يَعْمَلُونَ
-അവര്‍ എന്താണ് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത് എന്നതിനെക്കുറിച്ച്.
43: 44 ല്‍, നിശ്ചയം അത് നിനക്കും നിന്‍റെ ജനതക്കുമുള്ള ഒരു ഉണര്‍ത്തല്‍ തന്നെ യാണ്, നിങ്ങള്‍ അതിനെക്കുറിച്ച് ചോദിക്കപ്പെടുകതന്നെ ചെയ്യും എന്നും; 102: 8 ല്‍, പി ന്നെ അന്നേദിനം എല്ലാ അനുഗ്രഹങ്ങളെക്കുറിച്ചും നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുകത ന്നെ ചെയ്യുമെന്നും; 17: 36 ല്‍ നിനക്ക് മനസ്സിലാക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ പറയുന്നി ടത്ത് നീ നില്‍ക്കരുത്; നിശ്ചയം കേള്‍വി, കാഴ്ച, ബുദ്ധിശക്തി തുടങ്ങി എല്ലാറ്റിനെക്കു റിച്ചും ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യുമെന്നും പറഞ്ഞിട്ടുണ്ട്. അപ്പോള്‍ ആരാ ണോ അദ്ദിക്ര്‍ കേള്‍ക്കാനും കാണാനും അതിനെക്കുറിച്ച് ചിന്തിക്കാനും അത് പ്രചരി പ്പിക്കാനും സമയം, സ്വാധീനം, സമ്പത്ത് തുടങ്ങിയ എല്ലാ അനുഗ്രഹങ്ങളും ഉപയോഗ പ്പെടുത്തിയത്, അവര്‍ക്ക് അനുകൂലമായി ഗ്രന്ഥം വാദിക്കുകയും സാക്ഷിനില്‍ക്കുകയും ചെയ്തുകൊണ്ട് അവരെ സ്വര്‍ഗത്തിലേക്ക് നയിക്കുന്നതാണ്. പ്രവാചകന്‍റെ ജനതയില്‍ നിന്നുള്ള ആരാണോ സാക്ഷിയും ഇമാമും കാരുണ്യവും സത്യവുമായ അദ്ദിക്റിനെ മൂ ടിവെച്ചത്, അവനോട് വാഗ്ദത്തം ചെയ്തിട്ടുള്ളത് നരകമാണ് എന്ന് 11: 17 ലും; ടിക്കറ്റാ യ അദ്ദിക്റിനെ മൂടിവെച്ച മനുഷ്യന്‍ വധിക്കപ്പെട്ടിരിക്കുന്നു എന്ന് 80: 17 ലും പറഞ്ഞിട്ടു ണ്ട്. 4: 140; 7: 6, 40; 14: 28-30 വിശദീകരണം നോക്കുക.