إِنَّا كَفَيْنَاكَ الْمُسْتَهْزِئِينَ
നിശ്ചയം പരിഹസിക്കുന്നവരെത്തൊട്ട് നിനക്ക് നാം തന്നെ മതിയായവനാ കുന്നു.
ഒരു ആക്ഷേപകന്‍റെയും ആക്ഷേപത്തെ ഭയപ്പെടാതെ അല്ലാഹുവിന് വേണ്ടി പ്ര വര്‍ത്തിക്കുക, എല്ലാം അടക്കിഭരിക്കുന്ന നാഥന്‍ ഏത് പരിഹാസത്തില്‍ നിന്നും ആപത്തില്‍ നിന്നും നിന്നെ സംരക്ഷിക്കാന്‍ ഏറ്റവും മതിയായവനാണ് എന്നാണ് പറയുന്ന ത്. 39: 36-37 ല്‍ അല്ലാഹു ചോദിക്കുന്നു: തന്‍റെ അടിമക്ക് അല്ലാഹു പോരെയോ, നി ന്നെ അവനെക്കൂടാത്തവരെക്കൊണ്ട് അവര്‍ ഭയപ്പെടുത്തുന്നുവല്ലോ? ആരെയാണോ അല്ലാഹു വഴികേടിലാകാന്‍ അനുവദിച്ചത്, അപ്പോള്‍ അവന് മാര്‍ഗദര്‍ശകരില്‍ നിന്ന് ആരുമില്ല, ആരെയാണോ അല്ലാഹു മാര്‍ഗദര്‍ശനം ചെയ്തത്, അപ്പോള്‍ അവനെ വഴി പിഴപ്പിക്കുന്ന ആരുമില്ല, അല്ലാഹു ചോദ്യം ചെയ്യപ്പെടാത്ത അജയ്യനും പ്രതികാരം ചെയ്യുന്നവനും തന്നെയാണ്. 33: 39 ല്‍, പ്രവാചകന്‍മാരെല്ലാം അല്ലാഹുവിന്‍റെ സന്ദേശം എത്തിച്ചുകൊടുക്കുന്നവരും അല്ലാഹുവിനെ മാത്രം ഭയപ്പെടുന്നവരും അല്ലാഹുവിനെ യല്ലാതെ മറ്റാരെയും ഭയപ്പെടാത്തവരുമാണ്, വിചാരണ ചെയ്യാന്‍ അല്ലാഹു ഏറ്റവും മ തിയായവനാണ് എന്ന് പറഞ്ഞിട്ടുണ്ട്.
ഇന്ന് 'അദ്ദിക്ര്‍ മാത്രം മതിയോ' എന്ന് ചോദിക്കുന്ന കപടവിശ്വാസികളോടുള്ള മറുപടിയാണിത്. അദ്ദിക്ര്‍ മൂടിവെക്കുന്ന അത്തരം കപടവിശ്വാസികളെ അനുസരിക്ക രുതെന്നും അവരോട് അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് ചെയ്യണമെന്നുമാണ് 25: 52 ല്‍ അല്ലാഹു കല്‍പ്പിച്ചിട്ടുള്ളത്. സ്വര്‍ഗ്ഗത്തിലേക്കുള്ള ആയിരത്തില്‍ ഒന്നായ, പ്രവാചകനെ പിന്‍പറ്റുന്ന വിശ്വാസികള്‍ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ജീവിതം നയിക്കുന്നവ രും അത് ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുമായിരിക്കും. അതിനെ മൂടിവെക്കുന്ന കപടവിശ്വാസികളും തള്ളിപ്പറയുന്ന അനുയായികളു മാണ് പ്രവാചകന്‍മാരെ പരിഹസിക്കുന്നവര്‍. 3: 21-22; 5: 67; 11: 8, 101 വിശദീകരണം നോക്കുക.