فَاصْدَعْ بِمَا تُؤْمَرُ وَأَعْرِضْ عَنِ الْمُشْرِكِينَ
അപ്പോള്‍ നിന്നോട് കല്പിക്കപ്പെടുന്ന ഒന്നുകൊണ്ട് നീ മുന്നേറുകയും ചെയ്യു ക, അല്ലാഹുവിന്റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്ക്കുന്നവരെത്തൊട്ട് നീ അവഗണിക്കുകയും ചെയ്യുക.
'നിന്നോട് കല്പിക്കപ്പെടുന്ന ഒന്നുകൊണ്ട് മുന്നേറുക' എന്ന് പറഞ്ഞാല്‍ അദ്ദിക് ര്‍ ജനങ്ങളിലേക്ക് എത്തിച്ച് കൊണ്ടിരിക്കുകവഴി അല്ലാഹുവിനെ സേവിക്കുന്നവനാവു ക എന്നാണ്. 93: 11 ല്‍, അപ്പോള്‍ നീ നിന്റെ നാഥന്റെ അനുഗ്രഹം ജനങ്ങളോട് പ്രഖ്യാപിക്കുകയും ചെയ്യുക എന്നും; 94: 7-8 ല്‍, അപ്പോള്‍ നീ ഒന്നില്‍ നിന്ന് വിരമിച്ചാല്‍ മ റ്റൊന്നിലേക്ക് വ്യാപൃതനാവുക, നിന്റെ നാഥനില്‍ മാത്രം പ്രതീക്ഷയര്‍പ്പിക്കുകയും ചെ യ്യുക എന്നും പറഞ്ഞിട്ടുണ്ട്. ആദം മുതല്‍ അന്ത്യനാള്‍ വരെയുള്ള ലോകര്‍ക്ക് അല്ലാ ഹു തൃപ്തിപ്പെട്ട, 58: 22 ല്‍ പറഞ്ഞ ഏകസംഘത്തില്‍ പെടാതെ വിവിധ സംഘടനകളാ യിപ്പിരിഞ്ഞ് 58: 19 ല്‍ പറഞ്ഞ പിശാചിന്റെ സംഘത്തില്‍ പെട്ട ഫുജ്ജാറുകളാണ് ഇന്ന് അല്ലാഹുവിന്റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവര്‍. ഇവരിലെ കപടവിശ്വാ സികളായ നേതാക്കളെയും അവരെ അന്ധമായി പിന്‍പറ്റുന്ന അനുയായികളെയും ശി ക്ഷിക്കാന്‍ വേണ്ടിയാണ് അമാനത്തായ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത് എന്ന് 33: 73; 48: 6 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. പ്രപഞ്ചം അതിന്റെ സന്തുലനത്തില്‍ നിലനിര് ത്താനുള്ള ത്രാസും അമാനത്തുമായ അദ്ദിക്ര്‍ ഇതര ജനവിഭാഗങ്ങള്‍ക്ക് എത്തിച്ചുകൊ ടുത്തുകൊണ്ട് അല്ലാഹുവിനെ സഹായിക്കാനാണ് ഇന്ന് ഒറ്റപ്പെട്ട വിശ്വാസി കല്പ്പിക്ക പ്പെട്ടിട്ടുള്ളത്. 2: 113; 11: 59; 12: 108; 22: 77-78 വിശദീകരണം നോക്കുക.