നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്
(16) അന്നഹ്ൽ
68-ാം സൂക്തത്തില്‍ 'നിന്‍റെ നാഥന്‍ തേനീച്ചകള്‍ക്ക് ദിവ്യബോധനം നല്‍കി' എ ന്ന് പറഞ്ഞതില്‍ നിന്നാണ് സൂറത്തിന് അന്നഹ്ല്‍-തേനീച്ച-എന്ന് പേര് ലഭിച്ചത്. 128 സൂക്തങ്ങളടങ്ങിയ ഈ സൂറത്ത് പ്രവാചകന്‍റെ മക്കാജീവിതത്തിന്‍റെ അവസാന ഘട്ടത്തിലാണ് അവതരിച്ചത്.
എല്ലാം അടക്കിഭരിക്കുന്ന ഏകനായ സ്രഷ്ടാവ്-അല്ലാഹു-മാത്രമേ ഇലാഹായുള്ളു എന്ന് പരിചയപ്പെടുത്തുന്നതിന് വേണ്ടിയാണ് മലക്കുകള്‍ ഗ്രന്ഥവും കൊണ്ട് ഇറങ്ങുന്നതെന്നും ജനങ്ങള്‍ ഭിന്നിച്ച വിഷയങ്ങളില്‍ അദ്ദിക്ര്‍ കൊണ്ട് ഇഹലോകത്തു നിന്നുതന്നെ തീരുമാനം കല്‍പിക്കുന്നതിന് വേണ്ടിയാണ് ഗ്രന്ഥം അവതരിപ്പിച്ചിട്ടുള്ളത് എന്നും പഠിപ്പിക്കുന്നു. ഇല്ലായ്മയില്‍ നിന്ന് മനുഷ്യരെ സൃഷ്ടിച്ച സ്രഷ്ടാവ് ഭൂമി മനുഷ്യന് താമസിക്കാന്‍ യോഗ്യമായ നിലയില്‍ സംവിധാനിച്ചു. തേന്‍, പാല്‍ തുടങ്ങിയ എല്ലാ ഭക്ഷണവിഭവങ്ങളും വിവിധ ഉപകാരങ്ങളോടുകൂടിയ കന്നുകാലികളെയും അവ ന്‍ മനുഷ്യന് വിധേയമാക്കിക്കൊടുത്തു. അവന്‍ മനുഷ്യന് നേരെച്ചൊവ്വെയുള്ള മാര്‍ഗ വും വളഞ്ഞമാര്‍ഗവും-രണ്ടാലൊരുമാര്‍ഗം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും-നല്‍ കി. ലക്ഷ്യബോധം നഷ്ടപ്പെട്ട് ജീവിക്കുന്ന മ്ലേഛാത്മാക്കളുടെയും ലക്ഷ്യബോധത്തോടുകൂടി പരലോകത്തിനുവേണ്ടി കൃഷി ചെയ്തിരുന്ന പരിശുദ്ധാത്മാക്കളുടെയും മരണ രംഗം വിവരിച്ചിട്ടുണ്ട്. എല്ലാഓരോ സമുദായത്തിലേക്കും പ്രവാചകന്‍മാരെ അദ്ദിക്റും കൊണ്ട് നിയോഗിച്ചിട്ടുള്ളത് അല്ലാഹുവിനെ മാത്രം സേവിക്കണം, ത്വാഗൂത്ത്-ദുശ്ശക്തികളെ-വര്‍ജ്ജിക്കണം എന്ന് പറഞ്ഞുകൊണ്ടാണ്. 50-ാം സൂക്തത്തില്‍ തിലാവത്തിന്‍റെ സാഷ്ടാംഗപ്രണാമം വന്നിട്ടുണ്ട്.
മനുഷ്യരുടെ ജനനം, ശൈശവം, കൗമാരം, യൗവ്വനം, വാര്‍ദ്ധക്യം തുടങ്ങിയ വിവിധ ഘട്ടങ്ങള്‍ വിവരിച്ച് സ്രഷ്ടാവിനെക്കുറിച്ച് ബോധവാന്‍മാരാക്കുന്നു. എല്ലാം ഓര്‍മ്മിപ്പിച്ച് കൊടുത്തിട്ട് അവര്‍ പിന്തിരിയുകയാണെങ്കില്‍, നിന്‍റെ ബാധ്യത എത്തിച്ചുകൊടുക്കല്‍ മാത്രമാണെന്ന് പ്രവാചകനെയും വിശ്വാസികളേയും സമാധാനിപ്പി ക്കുന്നു. ഗ്രന്ഥം സമര്‍പ്പിക്കുന്ന അല്ലാഹുവിനെ സാക്ഷി നിര്‍ത്തിക്കൊണ്ട് അവന്‍റെ സൃഷ്ടികളുമായി ചെയ്ത ഉടമ്പടികളും കരാറുകളും നിങ്ങള്‍ പൂര്‍ത്തിയാക്കണം, എന്ന ല്ലാതെ എല്ലാഓരോ കാര്യവും വ്യക്തമാക്കിയിട്ടുള്ള അദ്ദിക്റിനെ അവഗണിച്ചുകൊണ്ട് രാവിലെ മുതല്‍ വൈകുന്നേരം വരെ വെള്ളം കോരി വൈകുന്നേരം കുടം കമഴ്ത്തി വെള്ളം നഷ്ടപ്പെടുത്തുന്നവളെപ്പോലെ ആകരുതെന്ന് ഉപദേശിക്കുന്നു. അദ്ദിക്ര്‍ വാ യിക്കുമ്പോള്‍ അല്ലാഹു ഉദ്ദേശിച്ച ആശയത്തില്‍ നിന്ന് ശപിക്കപ്പെട്ട പിശാച് തടയാതി രിക്കാന്‍ അവന്‍റെയും ഉടമയായ അല്ലാഹുവിന്‍റെമേല്‍ അഭയം തേടണമെന്നും തങ്ങളു ടെ നാഥന്‍റെമേല്‍ ഭരമേല്‍പിച്ച വിശ്വാസികളുടെമേല്‍ പിശാചിന് യാതൊരു സ്വാധീനവു മില്ല എന്നും പഠിപ്പിക്കുന്നു.
ഗ്രന്ഥം കിട്ടിയതിനുശേഷം ജീവിതലക്ഷ്യം മറന്നുകൊണ്ട് പരലോകത്തേക്കാ ള്‍ ഇഹലോകത്തിന് പ്രാധാന്യം നല്‍കി ജീവിക്കുന്ന കാഫിറുകളായ ഒരു ജനതയെ അല്ലാഹു സന്‍മാര്‍ഗത്തിലേക്ക് നയിക്കുകയില്ല. അവരവരുടെ സമ്പാദ്യം കാണുന്ന വിധിദിവസം കാഫിറുകള്‍ അവരെക്കുറിച്ചുതന്നെ തര്‍ക്കിക്കുമെന്നും, അറിവില്ലായ്മകൊ ണ്ട് കുറ്റം ചെയ്തശേഷം അദ്ദിക്റില്‍ നിന്ന് അത് മനസ്സിലാക്കി ത്രികാലജ്ഞാനിയോ ട് ഏറ്റുപറഞ്ഞ് കാര്യങ്ങള്‍ നന്നാക്കിത്തീര്‍ക്കുകയാണെങ്കില്‍ നിന്‍റെ നാഥന്‍ ഏറെപ്പൊറുക്കുന്നവനും കാരുണ്യവാനുമാണെന്നും പഠിപ്പിക്കുന്നു. ഒറ്റക്ക് ഒരു പ്രസ്ഥാനമായി നി ലകൊണ്ട പ്രവാചകന്‍ ഇബ്റാഹീമിന്‍റെ മാര്‍ഗം പിന്‍പറ്റാന്‍ അന്ത്യപ്രവാചകനായ മു ഹമ്മദിനോടും അന്ത്യനാള്‍ വരെയുള്ള വിശ്വാസികളോടും കല്‍പിക്കുന്നു. നിന്‍റെ നാഥ ന്‍റെ മാര്‍ഗത്തിലേക്ക് ആശയം സ്പഷ്ടമായ സൂക്തങ്ങള്‍ കൊണ്ടും സമാനമായ ഉപമ ഉദാഹരണങ്ങള്‍ കൊണ്ടും വിളിക്കുക, ജനതയുടെ വഴികേടില്‍ നീ ദുഃഖിക്കേണ്ടതി ല്ല, അവരുടെ ഗൂഢതന്ത്രത്തില്‍ നീ മനം മുട്ടേണ്ടതുമില്ല, നിശ്ചയം അല്ലാഹു അവനെ ഹൃദയത്തില്‍ സൂക്ഷിക്കുന്നവരോടൊപ്പവും അവനെ കണ്ടുകൊണ്ട് ചരിക്കുന്നവരോ ടൊപ്പവുമാണ് എന്ന് പറഞ്ഞുകൊണ്ട് സൂറത്ത് അവസാനിക്കുന്നു.