( അന്നഹ്ൽ ) 16 : 1

أَتَىٰ أَمْرُ اللَّهِ فَلَا تَسْتَعْجِلُوهُ ۚ سُبْحَانَهُ وَتَعَالَىٰ عَمَّا يُشْرِكُونَ

അല്ലാഹുവിന്‍റെ കല്‍പന വന്നുകഴിഞ്ഞു; അപ്പോള്‍ അതിനുവേണ്ടി നിങ്ങള്‍ ധൃതിപ്പെടേണ്ട, അവര്‍ പങ്കുചേര്‍ത്തുകൊണ്ടിരിക്കുന്നതിനെത്തൊട്ട് അവന്‍ പരിശുദ്ധനും അത്യുന്നതനുമാകുന്നു. 

16: 2; 30: 25; 42: 52 തുടങ്ങി 34 സ്ഥലങ്ങളില്‍ പറഞ്ഞ 'കല്‍പന' അദ്ദിക്റിന്‍റെ 40 പേ രുകളില്‍ ഒന്നാണ്. 17: 85 ല്‍, അവര്‍ നിന്നോട് റൂഹിനെക്കുറിച്ച് ചോദിക്കുന്നു, നീ പറ യുക: റൂഹ് എന്‍റെ നാഥന്‍റെ കല്‍പനയില്‍ പെട്ടതാണ്, അറിവില്‍ നിന്ന് അല്‍പമല്ലാതെ നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടില്ല എന്ന് പറഞ്ഞിട്ടുണ്ട്. ജനങ്ങള്‍ ഏതൊരു കാര്യത്തിലാണോ ഭിന്നിച്ചിട്ടുള്ളത്, ആ കാര്യം വെളിപ്പെടുത്തുന്നതിനും ഇഹലോകത്ത് വെച്ചുതന്നെ ഓ രോരുത്തരും സമ്പാദിച്ചത് സ്വര്‍ഗമാണോ നരകമാണോ എന്ന് തീരുമാനിക്കുന്നതിനു മുള്ള ത്രാസ്സും ഉരക്കല്ലുമായിട്ടുമാണ് അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത്. അല്ലാഹുവിന്‍റെ കല്‍പന എന്നതുകൊണ്ട് അന്ത്യമണിക്കൂര്‍ എന്നും ആശയമുണ്ട്. അന്ത്യമണിക്കൂറിന് വേണ്ടി നിങ്ങള്‍ ധൃതിപ്പെടേണ്ടതില്ല, മുഹമ്മദിനെ നിയോഗിച്ചതോടുകൂടി അതിന് തുടക്കം കുറിച്ചുകഴിഞ്ഞു, ചൂണ്ടുവിരലും നടുവിരലും ഉയര്‍ത്തിക്കാണിച്ചുകൊണ്ട് പ്ര വാചകന്‍ പറയുകയുണ്ടായി: ഞാനും അന്ത്യമണിക്കൂറും ഇപ്രകാരം അടുത്താണ്. 10: 108 ല്‍ പറഞ്ഞ സത്യമായ അദ്ദിക്ര്‍ കൊണ്ട് തന്നെയാണ് വിധിദിവസം തീര്‍പ്പ് കല്‍പിക്കു ക എന്ന് 34: 26; 39: 69, 75 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 

അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന അല്ലാഹുവിനെ കണ്ടെത്താത്തവരെല്ലാം തന്നെ അവനില്‍ പങ്കുചേര്‍ക്കുന്നവരാണ്. അപ്പോള്‍ അദ്ദിക്റിനെ ടിക്കറ്റായി ഉപയോഗപ്പെടുത്തുന്നവര്‍ മാത്രമേ അത്യുന്നതനും പരിശുദ്ധനുമായ അവനിലേക്ക് എത്തിപ്പെടുകയുള്ളൂ. അദ്ദി ക്റിനെ മൂടിവെക്കുന്ന അഹങ്കാരികളായ കപടവിശ്വാസികളും അദ്ദിക്റിനെ തള്ളിപ്പറ യുന്ന അനുയായികളായ ഫാജിറുകളുമടങ്ങിയ ഭ്രാന്തന്മാരായ ഫുജ്ജാറുകള്‍ക്ക് പരിശുദ്ധ നായ അല്ലാഹുവിലേക്കും സ്വര്‍ഗത്തിലേക്കും എത്തിപ്പെടാന്‍ ആകാശത്തിന്‍റെ വാതിലു കള്‍ തുറന്ന് കൊടുക്കുകയില്ല എന്ന് 7: 40 ല്‍ പറഞ്ഞിട്ടുണ്ട്. 6: 155-157; 7: 26, 37 വിശദീകരണം നോക്കുക.