هُوَ الَّذِي أَنْزَلَ مِنَ السَّمَاءِ مَاءً ۖ لَكُمْ مِنْهُ شَرَابٌ وَمِنْهُ شَجَرٌ فِيهِ تُسِيمُونَ
അവന്‍ തന്നെയാണ് നിങ്ങള്‍ക്ക് ആകാശത്തുനിന്ന് വെള്ളമിറക്കിത്തന്നത്, അ തില്‍ നിന്ന് നിങ്ങള്‍ക്ക് പാനീയമുണ്ട്, അതില്‍ നിന്ന് തന്നെയാണ് വൃക്ഷങ്ങ ള്‍ വളരുന്നതും, അതില്‍ നിന്നാണ് നിങ്ങള്‍ നനച്ചുകൊണ്ടിരിക്കുന്നതും.
മനുഷ്യരും മറ്റ് ജീവികളും കുടിവെള്ളത്തിനും കൃഷികള്‍ നനക്കാനും മറ്റ് ആവശ്യ ങ്ങള്‍ക്കുമെല്ലാം ഉപയോഗപ്പെടുത്തുന്നത് മഴവെള്ളമാണ്. അത് നേരിട്ടാണെങ്കിലും കിണറുകള്‍, തോടുകള്‍, പുഴകള്‍ തുടങ്ങിയവയില്‍ നിന്ന് ശേഖരിച്ചാണെങ്കിലും ശ രി. കടലില്‍ നിന്ന് ഉപ്പുവെള്ളം ബാഷ്പീകരിപ്പിച്ച് അതിനെ കുടിക്കാന്‍ ഉതകുന്ന വി ധത്തില്‍ ഉപ്പ് രസമില്ലാതാക്കി മാറ്റിയവന്‍ അല്ലാഹുവാണ്. 56: 68-70 ല്‍, നിങ്ങള്‍ കുടിച്ചു കൊണ്ടിരിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? നിങ്ങളാണോ മേഘങ്ങളി ല്‍ നിന്ന് അതിനെ ഇറക്കിക്കൊണ്ടിരിക്കുന്നത്, അതോ നാം തന്നെയാണോ ഇറക്കി ക്കൊണ്ടിരിക്കുന്നവന്‍? നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അതിനെ നാം ഉപ്പുരസമുള്ളതാക്കു മായിരുന്നു, അപ്പോള്‍ നിങ്ങള്‍ എന്തുകൊണ്ട് നന്ദി പ്രകടിപ്പിക്കുന്നവരാകുന്നില്ല എന്ന് ചോദിച്ചിട്ടുണ്ട്. 32: 27 ല്‍, നിശ്ചയം നാം ഉണങ്ങി വിണ്ടുകീറിയ ഭൂമിയിലേക്ക് വെള്ള ത്തെ നയിക്കുന്നതും അതുകൊണ്ട് കൃഷി മുളപ്പിക്കുന്നതും അവര്‍ കാണുന്നില്ലേ! അ തില്‍ നിന്നാണല്ലോ അവരുടെ കന്നുകാലികളും അവരും തിന്നുന്നത്, അപ്പോള്‍ അ വര്‍ ഉള്‍ക്കാഴ്ച ഉപയോഗപ്പെടുത്തുന്നവരാകുന്നില്ലേ എന്ന് ചോദിച്ചിട്ടുണ്ട്. ഇവിടെ ആദ്യം തിന്നുന്നത് കന്നുകാലികളാണ് എന്ന വസ്തുത മനസ്സിലാക്കി അല്ലാഹുവി നെ കണ്ടെത്തുന്നില്ലെയോ എന്നും ഉള്‍കാഴ്ച്ചാദായകമായ ഗ്രന്ഥത്തിന്‍റെ മൊത്തം ആ ശയം ഉപയോഗപ്പെടുത്തി ജീവിതലക്ഷ്യം കണ്ടെത്തുന്നില്ലെയോ എന്നുമാണ് ചോദിക്കു ന്നത്. 6: 104; 56: 68-70; 21: 30 വിശദീകരണം നോക്കുക.