( അന്നഹ്ൽ ) 16 : 9

وَعَلَى اللَّهِ قَصْدُ السَّبِيلِ وَمِنْهَا جَائِرٌ ۚ وَلَوْ شَاءَ لَهَدَاكُمْ أَجْمَعِينَ

മാര്‍ഗങ്ങളില്‍ ലക്ഷ്യത്തിലെത്താത്തവയുണ്ടായിരിക്കെ നേരായമാര്‍ഗം കാ ണിച്ചുകൊടുക്കല്‍ അല്ലാഹുവിന്‍റെ ബാധ്യതയാകുന്നു, അവന്‍ ഉദ്ദേശിച്ചിരു ന്നുവെങ്കില്‍ നിങ്ങളെ മുഴുവനും സന്‍മാര്‍ഗത്തിലാക്കുകതന്നെ ചെയ്യുമായി രുന്നു.

6: 153 ല്‍ വിവരിച്ച പ്രകാരം ആദം മുതല്‍ അന്ത്യനാള്‍ വരെയുള്ള മനുഷ്യര്‍ക്ക് നാ ഥന്‍റെ വീടായ സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകാനുള്ള പാത അദ്ദിക്ര്‍ മാത്രമാണ്. 15: 44 ല്‍ വിവരിച്ച പ്രകാരം 1000 ത്തില്‍ 999 ആയ ഫുജ്ജാറുകളും അദ്ദിക്റിനെ അവഗണിച്ചു കൊണ്ട് പിശാചിന്‍റെ വീടായ നരകക്കുണ്ഠത്തിലേക്കുള്ള പാതയിലാണ് ജീവിച്ചുകൊണ്ടി രിക്കുന്നത്. 9: 115; 10: 108 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം സ്വര്‍ഗത്തിലേക്കുള്ള പാതയും നരകത്തിലേക്കുള്ള പാതകളും മനുഷ്യനെ സ്വര്‍ഗത്തില്‍ സൃഷ്ടിച്ചപ്പോള്‍ തന്നെ പഠി പ്പിച്ചിട്ടുള്ളതിനാലും എല്ലാ 313 പ്രവാചകന്മാരെയും വിവിധ കാലഘട്ടങ്ങളിലായി അദ്ദി ക്ര്‍ കൊണ്ട് അയച്ചതിനാലും നാഥന്‍ നിഷ്പക്ഷവാനായിരിക്കുന്നു. എന്നാല്‍ അദ്ദിക്റി ന്‍റെ 40 പേരുകളെയും സത്യപ്പെടുത്തി ജീവിക്കുന്ന 1000 ത്തില്‍ ഒന്നായ വിശ്വാസി മാത്രമേ അദ്ദിക്റിനെ നാലാം ഘട്ടത്തില്‍ സ്വര്‍ഗത്തിലേക്കുതന്നെ തിരിച്ചുപോകാനുള്ള ടിക്ക റ്റായി ഉപയോഗപ്പെടുത്തുകയുള്ളൂ. ഇന്ന് അദ്ദിക്ര്‍ ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ 11: 118-119 ല്‍ വിവരിച്ച പ്രകാരം കാരുണ്യമായ അതിനെ സത്യപ്പെടുത്തി ജീവിക്കാത്ത അറബി ഖു ര്‍ആന്‍ വായിക്കുന്ന കപടവിശ്വാസികളും അനുയായികളുമടങ്ങിയ ഫുജ്ജാറുകള്‍ വിവിധ സംഘടനകളായി ഭിന്നിച്ചതുകാരണം അവരും അവരുടെ ജിന്നുകൂട്ടുകാരും ഒന്നടങ്കം ന രകക്കുണ്ഠത്തില്‍ കുത്തിനിറക്കപ്പെടുന്നതാണ്. അവര്‍ പിശാചിനെ സേവിച്ചുകൊണ്ടി രിക്കുന്ന ഭ്രാന്തന്മാരാണെന്ന് ഗ്രന്ഥത്തില്‍ 52 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 8: 22 ല്‍ വി വരിച്ച പ്രകാരം അവര്‍ തന്നെയാണ് 1000 സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏ റ്റവും ദുഷിച്ചവരും. 2: 166-169; 15: 75, 90; 25: 33-34 വിശദീകരണം നോക്കുക.