( അന്നഹ്ൽ ) 16 : 105
إِنَّمَا يَفْتَرِي الْكَذِبَ الَّذِينَ لَا يُؤْمِنُونَ بِآيَاتِ اللَّهِ ۖ وَأُولَٰئِكَ هُمُ الْكَاذِبُونَ
നിശ്ചയം, അല്ലാഹുവിന്റെ സൂക്തങ്ങള്‍ കൊണ്ട് വിശ്വസിക്കാത്തവരാണ് ക ള്ളം കെട്ടിച്ചമച്ച് പറയുന്നവര്‍- അക്കൂട്ടര്‍ തന്നെയാണ് കള്ളം പറയുന്നവരും.
കപടവിശ്വാസികള്‍ വായതുറന്നാല്‍ കളവല്ലാതെ പറയുകയില്ലെന്ന് നാഥന് പഠിപ്പി ച്ചിട്ടുണ്ട്. അവര്‍ അദ്ദിക്ര്‍ അറിഞ്ഞിട്ട് മൂടിവെക്കുന്നവരും ആശയമില്ലാതെ ഗ്രന്ഥം പാരായണം ചെയ്താലും പുണ്യംകിട്ടുമെന്ന 'ഏറ്റവുംവലിയ കളവ്' പറയുന്നവരുമാണ്. അതുവഴി അവര്‍ അല്ലാഹുവിന്റെയും പ്രവാചകന്റെയും വിശ്വാസികളുടെയും ശത്രുക്കളായിരിക്കുകയാണ്. അവര്‍ മാലിന്യമാണെന്നും അവര്‍ക്ക് ഗ്രന്ഥം മാലിന്യത്തിനുമേല്‍ മാലിന്യമല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ലെന്നും 9: 28, 95, 125 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 9: 67-68; 14: 28-30 വിശദീകരണം നോക്കുക.