إِنَّ الَّذِينَ لَا يُؤْمِنُونَ بِآيَاتِ اللَّهِ لَا يَهْدِيهِمُ اللَّهُ وَلَهُمْ عَذَابٌ أَلِيمٌ
നിശ്ചയം അല്ലാഹുവിന്റെ സൂക്തങ്ങള്‍ കൊണ്ട് വിശ്വസിക്കാത്തവരായവരാ രോ, അവരെ അല്ലാഹു സന്മാര്ഗത്തിലേക്ക് നയിക്കുകയില്ല, അവര്‍ക്ക് വേദനാജനകമായ ശിക്ഷയുമാണുള്ളത്.
10: 57 ല്‍ പറഞ്ഞ, മനുഷ്യര്‍ക്ക് മൊത്തം സദുപദേശവും നെഞ്ചുകള്‍ക്കുള്ളിലെ സംശയങ്ങള്‍ക്ക് ശമനവും വിശ്വാസികള്‍ക്ക് സന്മാര്ഗവും കാരുണ്യവുമായ അദ്ദിക്ര്‍ വ ന്നുകിട്ടിയിട്ട് പിന്പറ്റേണ്ടവിധം പിന്‍പറ്റാതിരിക്കുകയും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതിരിക്കുകയും ചെയ്യുന്ന ഫുജ്ജാറുകളെ അല്ലാഹു സന്മാര്ഗത്തിലേക്ക് നയിക്കുകയില്ല എന്ന് മാത്രമല്ല, ഇഹത്തില്‍ നിന്ദ്യതയും പരത്തില്‍ വേദനാജനകമായ ശിക്ഷയുമാണ് അവര്‍ക്ക് ഉള്ളതെന്നാണ് മുന്നറിയിപ്പ് നല്‍കുന്നത്. അവര്‍ ആത്മാവിനെതിരെ 'നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു' എന്ന് സാക്ഷ്യം വഹിച്ചുകൊണ്ട് മരണപ്പെടുമെന്ന് 7: 37 ലും; 'അല്ല നിനക്ക് എന്റെ സൂക്തങ്ങള്‍ വന്നുകിട്ടി, അ പ്പോള്‍ നീ അവയെ തള്ളിപ്പറഞ്ഞു, നീ എല്ലാം തികഞ്ഞവനാണെന്ന് അഹങ്കരിക്കുകയും ചെയ്തു, നീ കാഫിറുകളില്‍ പെട്ടവന് തന്നെയായിരുന്നു' എന്ന് അവരോരോരുത്ത രുടെയും മരണസമയത്ത് അല്ലാഹു അവരോട് പറയുന്നതാണെന്ന് 39: 59 ലും മുന്നറിയി പ്പ് നല്‍കിയിട്ടുണ്ട്. അവര്‍ വായിച്ച ഗ്രന്ഥം അവര്‍ക്കെതിരായി വാദിക്കുകയും സാക്ഷി നില്‍ക്കുകയും ചെയ്യുന്നതാണ്. ഗ്രന്ഥത്തിലെ 6236 സൂക്തങ്ങളുടെ ആശയം എന്താണെന്ന് മനസ്സിലാക്കി ഗ്രന്ഥത്തിന്റെ വിരോധങ്ങള്‍ വര്ജ്ജിക്കാത്തവര് ഗ്രന്ഥം കൊണ്ട് വിശ്വസിച്ചവരല്ലെന്ന് പ്രപഞ്ചനാഥന് അവന്റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. ആവര് ത്തിച്ച് വായിക്കേണ്ട അദ്ദിക്ര്‍ ഹൃദയം കൊണ്ട് മനസ്സിലാക്കാനാണ് ഏറ്റവും എളുപ്പമാ ക്കിയിട്ടുള്ളതെന്ന് 54-ാം സൂറത്തില്‍ നാല് പ്രാവശ്യം ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. അദ്ദി ക്ര് ഉപയോഗപ്പെടുത്താത്തതുകൊണ്ട് ആത്മാവ് പങ്കെടുക്കാത്ത അവരുടെ നമസ്കാ രം, നോമ്പ്, ഹജ്ജ്, ഉംറ തുടങ്ങിയ കര്‍മ്മങ്ങളെല്ലാം പാഴായിപ്പോകുന്നതാണെന്ന് 2: 186 ല്‍ പറഞ്ഞിട്ടുണ്ട്. 2: 18, 170; 4: 136-140; 17: 97-98 വിശദീകരണം നോക്കുക.