( അന്നഹ്ൽ ) 16 : 11

يُنْبِتُ لَكُمْ بِهِ الزَّرْعَ وَالزَّيْتُونَ وَالنَّخِيلَ وَالْأَعْنَابَ وَمِنْ كُلِّ الثَّمَرَاتِ ۗ إِنَّ فِي ذَٰلِكَ لَآيَةً لِقَوْمٍ يَتَفَكَّرُونَ

അവന്‍ അതുകൊണ്ട് നിങ്ങള്‍ക്കുവേണ്ടി കൃഷി മുളപ്പിക്കുന്നു-ഒലിവും ഈ ത്തപ്പനയും മുന്തിരികളും മറ്റെല്ലാ ഫലങ്ങളില്‍ നിന്നുള്ളവയും, നിശ്ചയം അതില്‍ ആലോചിച്ച് പ്രതിഫലിപ്പിക്കുന്ന ജനതക്ക് ഒരു ദൃഷ്ടാന്തം തന്നെയു ണ്ട്.

ഒരേ വെള്ളം കൊണ്ട് ഭൂമിയില്‍ നിന്ന് വിവിധ രുചികളോടും ഘടനയോടും കൂ ടിയ പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും ധാന്യങ്ങളുമെല്ലാം മനുഷ്യര്‍ക്കുവേണ്ടി ഉത്പാദിപ്പി ക്കുന്ന അവന്‍-പ്രപഞ്ചനാഥന്‍-ഏകനാണ് എന്നതാണ് 'ആലോചിച്ച് പ്രതിഫലിപ്പിക്കു ന്ന ജനതക്കുള്ള ദൃഷ്ടാന്തം'. ഫലങ്ങള്‍ എന്ന് പറഞ്ഞതില്‍ പഴങ്ങള്‍ മാത്രമല്ല, എല്ലാ കായ്കനികളും പച്ചക്കറികളും ധാന്യങ്ങളും ഉള്‍പ്പെടുന്നതാണ്. 36: 35 ല്‍, മരിച്ചുകിടക്കു ന്ന ഭൂമി അവര്‍ക്കൊരു ദൃഷ്ടാന്തമാകുന്നു, നാം അതിനെ ജീവിപ്പിക്കുന്നു, അതില്‍ നിന്ന് ധാന്യങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്യുന്നു, അപ്പോള്‍ അതില്‍ നിന്നാണല്ലോ അവര്‍ തി ന്നുകൊണ്ടിരിക്കുന്നത്. അതില്‍ നാം ഈത്തപ്പനയാലും മുന്തിരിയാലുമുള്ള തോട്ടങ്ങള്‍ ഉണ്ടാക്കുകയും അതില്‍ നാം ഉറവകള്‍ പ്രവഹിപ്പിക്കുകയും ചെയ്തിട്ടുമുണ്ട്. അവന്‍റെ ഫ ലങ്ങളില്‍ നിന്ന് അവര്‍ ഭക്ഷിക്കുന്നതിന് വേണ്ടി, അവരുടെ കൈകള്‍ അത് ഉണ്ടാക്കിയിട്ടുമില്ല; അപ്പോള്‍ അവര്‍ നാഥന്‍റെ ഏകത്വം അംഗീകരിക്കുന്നില്ലെയോ എന്ന് പറഞ്ഞിട്ടുണ്ട്. എല്ലാ ഓരോ കാര്യവും വിശദീകരിക്കുന്ന അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസി മാത്രമാണ് എല്ലാ സൃഷ്ടിപ്പിന്‍റെയും പിന്നിലുള്ള അല്ലാഹുവിനെ പ്രപഞ്ചനാഥനും ഏക നുമായി അംഗീകരിക്കുക. 6: 141; 13: 3-4; 15: 75-77; 56: 63-65 വിശദീകരണം നോക്കുക.