( അന്നഹ്ൽ ) 16 : 110

ثُمَّ إِنَّ رَبَّكَ لِلَّذِينَ هَاجَرُوا مِنْ بَعْدِ مَا فُتِنُوا ثُمَّ جَاهَدُوا وَصَبَرُوا إِنَّ رَبَّكَ مِنْ بَعْدِهَا لَغَفُورٌ رَحِيمٌ

പിന്നെ നിശ്ചയം നിന്‍റെ നാഥന്‍, പരീക്ഷിക്കപ്പെട്ടതിന് ശേഷം പാലായനം ചെ യ്യുകയും പിന്നെ ലക്ഷ്യപ്രാപ്തിക്കുവേണ്ടി ത്യാഗപരിശ്രമങ്ങള്‍ നടത്തുകയും ക്ഷമ കൈക്കൊള്ളുകയും ചെയ്യുന്നവരാരോ, അവരോട് നിശ്ചയം നിന്‍റെ നാഥന്‍ അതിന് ശേഷം ഏറെപ്പൊറുക്കുന്ന കാരുണ്യവാന്‍ തന്നെയാണ്. 

പരീക്ഷിക്കപ്പെട്ടതിന് ശേഷം ഒളിച്ചോടിപ്പോകുകയും ലക്ഷ്യപ്രാപ്തിക്ക് വേണ്ടി ത്യാഗപരിശ്രമങ്ങള്‍ നടത്തുകയും ക്ഷമ കൈക്കൊള്ളുകയും ചെയ്യുന്നവര്‍ക്ക് നിന്‍റെ നാഥന്‍ പൊറുത്ത് കൊടുക്കുന്നതാണ് എന്ന് പറഞ്ഞതിന്‍റെ വിവക്ഷ; പാലായനം ചെ യ്ത് വിശ്വാസികളുടെ കൂട്ടത്തില്‍ എത്തിപ്പെട്ടാല്‍ മാത്രം പോരാ, ആ എത്തിപ്പെടലിന് ശേഷവും ജിഹാദ് ചെയ്യുകയും പരീക്ഷണത്തിന് വിധേയമാകുമ്പോള്‍ പരലോകത്തെ കണ്ടുകൊണ്ട് ക്ഷമ കൈകൊള്ളുകയും ഉറച്ച് നില്‍ക്കുകയും ചെയ്യണമെന്നാണ്. 2: 155-157 ല്‍ വിശ്വാസികളോട് നിങ്ങള്‍ പരീക്ഷണത്തിന് വിധേമാകുകതന്നെ ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ട്. 

ഇന്ന് പാലായനമോ യുദ്ധമോ ഇല്ല. മറിച്ച് അദ്ദിക്റിനെ മൂടിവെക്കുന്ന കപടവി ശ്വാസികളോടും അദ്ദിക്ര്‍ എന്തിനാണെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കാത്ത കുഫ്ഫാറുകളോടും അതുകൊണ്ടുള്ള അധികരിച്ച ജിഹാദും, പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അത് ലോകര്‍ക്ക് എത്തിച്ചുകൊടുത്തു കൊണ്ട് നാഥനെ സഹായിക്കലും, നാഥന്‍റെ ആയിരം സമുദായത്തില്‍ പെട്ട ജീവികളു ടെ ക്ഷേമവും ഐശ്വര്യവും ലക്ഷ്യംവെച്ച് ജൈവകൃഷി ചെയ്യലും ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കലും അതിന് മറ്റുള്ളവരെ പ്രേരിപ്പിക്കലും സഹായിക്കലുമാണ് കല്‍പിക്കപ്പെ ട്ടിട്ടുള്ളത്. 8: 72; 22: 78; 64: 14 വിശദീകരണം നോക്കുക.