وَلَا تَقُولُوا لِمَا تَصِفُ أَلْسِنَتُكُمُ الْكَذِبَ هَٰذَا حَلَالٌ وَهَٰذَا حَرَامٌ لِتَفْتَرُوا عَلَى اللَّهِ الْكَذِبَ ۚ إِنَّ الَّذِينَ يَفْتَرُونَ عَلَى اللَّهِ الْكَذِبَ لَا يُفْلِحُونَ
നിങ്ങളുടെ നാവുകൊണ്ട് ഇത് അനുവദനീയവും ഇത് നിഷിദ്ധവുമെന്ന് നിങ്ങ ള്‍ ജല്‍പിച്ച് പറയുകയുമരുത്, അല്ലാഹുവിന്‍റെമേല്‍ കള്ളം കെട്ടിച്ചമച്ച് പറയുന്നതിനുവേണ്ടി; നിശ്ചയം അല്ലാഹുവിന്‍റെമേല്‍ കള്ളം കെട്ടിച്ചമച്ച് പറയുന്നവരാരോ, അവര്‍ വിജയം വരിക്കുകയില്ലതന്നെ.
തന്‍റെ സൃഷ്ടികള്‍ക്ക് അനുവദനീയവും നിഷിദ്ധവും ഏതാണെന്ന് ഏറ്റവും കൂടു തല്‍ അറിയുന്നവന്‍ സ്രഷ്ടാവ് തന്നെയാണ്. അവന്‍റെ ത്രികാലജ്ഞാനമായ അദ്ദിക്റി ലൂടെ അത് വിവരിച്ചുതന്നിട്ടുണ്ടെന്നിരിക്കെ അതിന്‍റെ വിധിവിലക്കുകള്‍ മാറ്റിമറിക്കുകയും അത് എന്താണെന്ന് മനസ്സിലാക്കി പിന്‍പറ്റാതിരിക്കുകയും ചെയ്യുന്നവര്‍ അക്രമി കളും കാഫിറുകളുമാണ്. അവര്‍ ഇഹത്തിലും പരത്തിലും വിജയം വരിക്കുകയില്ല. 9: 31-34; 10: 17; 16: 89 വിശദീകരണം നോക്കുക.