( അന്നഹ്ൽ ) 16 : 117
مَتَاعٌ قَلِيلٌ وَلَهُمْ عَذَابٌ أَلِيمٌ
തുച്ഛമായ വിഭവം, അവര്‍ക്ക് വേദനാജനകമായ ശിക്ഷയുമാണുള്ളത്.
അനുഗ്രഹമായ അദ്ദിക്റിനെ മൂടിവെച്ചും തള്ളിപ്പറഞ്ഞും കൊണ്ട് അന്ത്യദിനത്തിന് വേണ്ടി ധൃതികൂട്ടിക്കൊണ്ടിരിക്കുന്ന ഫുജ്ജാറുകള്‍ക്ക് ഇഹത്തില്‍ നിന്ദ്യതയും പരത്തി ല്‍ അതികഠിനമായ ശിക്ഷയുമാണ് 2: 85; 5: 33 സൂക്തങ്ങളില്‍ വാഗ്ദാനം ചെയ്തിട്ടുള്ളത്. അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസി ഇത്തരം ഫുജ്ജാറുകളോട് 'നിങ്ങ ള്‍ ഇവിടെ കുറച്ചുകാലം സുഖിക്കുക, നിശ്ചയം നിങ്ങളുടെ മടക്കം നരകക്കുണ്ഠത്തിലേ ക്കാണ്' എന്ന് പറയാനാണ് 14: 30 ലൂടെ കല്‍പിക്കപ്പെട്ടിട്ടുള്ളത്. 3: 196-197; 10: 17 വിശദീകരണം നോക്കുക.